നെയ്യാറ്റിൻകര രൂപതയിൽ പൗരോഹിത്യ നവീകരണവും തൈല പരികർമ്മ പൂജയും നടന്നു

വിശുദ്ധ വാരത്തിലെ ലത്തീൻ ആരാധന ക്രമത്തിലെ പരമ്പരാഗതമായ അനുഷ്ഠാനമായ തൈലപരികർമ പൂജയും പൗരോഹിത്യ നവീകരണ ശുശ്രൂഷയും നടന്നു….
രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള അല്മായ പ്രതിനിധികളും സന്യസ്തരും രൂപതയിലെ വൈദികരും പങ്കെടുത്തു നെയ്യാറ്റിൻകര അമലോൽഭവ മാതാ കത്തീഡ്രലിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് ബിഷപ്പ് ഡോക്ടർ വിൻസെൻറ് സാമുവൽ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് മാമോദിസ, സ്ഥൈര്യലേപനം രോഗിലേപനം തിരുപ്പട്ടം ദേവാലയ ആശീർവാദം തുടങ്ങിയ തിരുക്കർമ്മങ്ങളുടെ പരികർമത്തിനുള്ള തൈലങ്ങൾ നെയ്യാറ്റിൻകര റീജിയനെ പ്രതിനിധീകരിച്ച് മോൺ. സെൽവരാജു,നെടുമങ്ങാടിനെ പ്രതിനിധീകരിച്ച് ഫാദർ റൂഫസ് പയാസ്‌ , കാട്ടാക്കടയെ പ്രതിനിധീകരിച്ച് മോൺ ഫാദർവിൻസെൻറ് കെ പീറ്ററും സമർപ്പിച്ചു മോൺ. ജി.ക്രിസ്തുദാസ് മോൺ.V P ജോസ്റാഫേൽ,റവ. ഡോ. രാജാദാസ്, റവ. ഫാ. വത്സലൻ ജോസ് തുടങ്ങിയവരും സഹകാർമികരായിരുന്നു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group