ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ട് അവരെ ആശ്വസിപ്പിക്കുന്നു
ഗുരുവിന്റെ ഭൗതികശരീരം മൈലാപ്പൂരിലെ പള്ളി യിൽ അടക്കം ചെയ്തതിനു ശേഷവും അദ്ദേഹത്തെ വിട്ടു പോകുവാൻ തോമാശ്ലീഹായുടെ ശിഷ്യന്മാർക്കു സാധിക്കു മായിരുന്നില്ല. അവർ അത്രയേറെ ദുഖിതരായിരുന്നു. എല്ലാവരും പ്രാർത്ഥനയും ഉപവാസവുമായി അവിടെ തന്നെ നിലകൊണ്ടു. ഒടുവിൽ തോമാശ്ലീഹാ അവർക്കു പ്രത്യക്ഷപ്പെട്ടു. താൻ ഈശോയുടെ സന്നിധിയിലാണെ ന്നും നിങ്ങൾക്കു വേണ്ടി എന്നും ഈശോയുടെ പക്കൽ മാദ്ധ്യസ്ഥം വഹിക്കാമെന്നും ശ്ലീഹാ അവർക്ക് ഉറപ്പുകൊടുത്തു. താൻ പഠിപ്പിച്ച കാര്യങ്ങൾ എല്ലായിടത്തും പ്രഘോഷിക്കുവാൻ അവരോട് അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരെയും കൈകളുയർത്തി അനുഗ്രഹിച്ചതിനു ശേഷം അദ്ദേഹം അപ്രത്യക്ഷനായി.
വിചിന്തനം
കർത്താവും ദൈവവുമായി താൻ അനുഭവിച്ചറിഞ്ഞ ഈശോയെയാണ് തോമാശ്ലീഹാ ഭാരത മണ്ണിൽ പ്രഘോ ഷിച്ചത്. തോമാ എന്ന വാക്കിന്റെ അർത്ഥം തന്നെ ഇരട്ട എന്നായിരുന്നു. തോമാശ്ലീഹായെ ഈശോ തന്നെയാണ് ഇരട്ടയെന്നു വിളിച്ചത്. തന്റെ ആത്മീയ ഇരട്ടയായ തോമാ ജീവിതത്തിലും മരണത്തിലും തനിക്കു സമനായിരിക്കണ മെന്ന് അവിടുന്ന് ആഗ്രഹിച്ചു. ഗുരുവിന്റെ ഈ ആഗ്രഹം വ്യക്തമായി അറിയാവുന്ന തോമാശ്ലീഹാ എല്ലാ അർത്ഥത്തിലും ഗുരുവിനെ പോലെ ആയിരിക്കുവാൻ പൂർണമായും പരിശ്രമിച്ചു. ജീവിതത്തിലും മരണത്തിലും അദ്ദേഹം ഗുരുവിനു സമനായി, ഗുരുവിനോടൊപ്പം മരിക്കുവാൻ ആഗ്രഹിച്ച അദ്ദേഹം ഗുരുവിനുവേണ്ടി മരിച്ചു. മരണത്തിനുശേഷം ശിഷ്യന്മാർക്കു കാണപ്പെട്ടുകൊണ്ട് അവരെ സമാശ്വസിപ്പിച്ചു. ഈശോയ്ക്കു വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്താൽ അവിടുത്തോടൊപ്പം നിത്യമായി ജീവിക്കാം എന്ന് തോമാശ്ലീഹാ നമ്മെ പഠിപ്പിക്കുന്നു.
നമ്മുടെ പിതാവായ തോമാശ്ലീഹാ വിശ്വാസജീവിത ത്തിന്റെ ആഴങ്ങളിലേക്കു നമ്മെ ക്ഷണിക്കുന്നു. നമ്മുടെ വിശ്വാസം ഉപരിപ്ലവമായി മാത്രം നില്ക്കാത്ത, പ്രവർത്തികളിലൂടെ വെളിവാക്കപ്പെടട്ടെ, വിശ്വസിക്കുന്നത് പ്രഘോഷിക്കുവാനും പ്രഘോഷിക്കുന്നത് ജീവിക്കുവാനും നമുക്കു സാധിക്കട്ടെ.
കർത്താവേ, നിന്റെ വഴികൾ എത്രയോ സുന്ദരം, നിന്റെ പ്രവർത്തനരീതികൾ എത്രയോ വിസ്മയാവഹം എന്നു നമുക്ക് ഏറ്റുപറയാം. ഒപ്പം അവിടുത്തെ ഹിതമനുസരിച്ചു എന്നും നീങ്ങുവാനുള്ള പ്രതിജ്ഞ എടുക്കുകയും ചെയ്യാം. അവിടുത്തെ മാർഗ്ഗത്തിൽ ചരിക്കുകയും അവിടുത്തെ ഹിതമനുസരിച്ചു ജീവിക്കുകയും ചെയ്യുന്നവനാണ് അനുഗ്രഹങ്ങൾ ധാരാളമായി ലഭിക്കുന്നത്.
പ്രാർത്ഥന
“എന്റെ ശരീരം ഭക്ഷിക്കുന്നവർ മരിച്ചാലും ജീവിക്കും” എന്നരുളിച്ചെയ്ത കർത്താവേ, അങ്ങയുടെ പ്രിയ ശിഷ്യനും ഞങ്ങളുടെ പിതാവുമായ മാർ തോമാശ്ലീഹായെ അനുകരിച്ച് വിശ്വാസജീവിതത്തിന്റെ ആഴങ്ങളിലേക്ക് കടന്നുചെല്ലുവാൻ ഞങ്ങൾക്ക് കൃപ നല്കണമേ, വിശ്വസിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നത് അനുദിന ജീവിതത്തിൽ പ്രാവർത്തികമാക്കിക്കൊണ്ട് അങ്ങേക്ക് സജീവ സാക്ഷ്യം വഹിക്കുവാൻ ഞങ്ങൾക്കിട യാകട്ടെ. മാർത്താമാശ്ലീഹായെ പോലെ അങ്ങയോടു
കൂടെ നിത്യമായി ജീവിക്കുവാൻ വേണ്ട കൃപാവരം നല്കി ഞങ്ങളുടെ കുടുംബാംഗങ്ങൾ എല്ലാവരെയും അനുഗ്രഹി ക്കേണമേ. ആമ്മേൻ.
സുകൃതജപം
എന്നും നിന്നോടുകൂടെ പറുദീസയിലായിരി ക്കുവാൻ കർത്താവേ, കൃപ ചെയ്യേണമേ.
സൽക്രിയ
ശുദ്ധീകരണ സ്ഥലത്തിൽ വേദനയനുഭവിക്കുന്ന
സഹോദരങ്ങളുടെ മോചനത്തിനായി 3 സ്വർഗ്ഗ. ചൊല്ലുക.
ഗാനം
മാർത്തോമാ മക്കൾ ഞങ്ങൾ ആദരാൽ വണങ്ങുന്നു താതാ നിൻ തൃപ്പാദങ്ങൾ
മക്കൾക്കായി പ്രാർത്ഥിക്കണമേ.
ഗുരുവിനെ ഓർത്തെനന്നും വിരഹത്തിന്റെ വേദനയിൽ
മുഴുകിയ ശിഷ്യർക്കയി മാർത്തോമാ നൽകീ ശക്തി
ദൈവമേ നിൻ വഴികൾ
സുന്ദരം സുമോഹനo അതുവഴി പരിപ്പോമോ എന്നെന്നും ഭാഗ്യവാന്മാൻ
(മാർത്തോ…
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group