വിശുദ്ധ തോമാശ്ലീഹാ യോടുള്ള വണക്കം മുപ്പത്തിയൊന്നാം ദിവസം

തോമാശ്ലീഹായുടെ മൂന്നാം ഭാരതാഗമനം

1953 ഡിസംബർ 6, നാണ് തോമാശ്ലീഹായുടെ മൂന്നാം ഭാരതാഗമനം നടന്നത്. നമ്മുടെ പിതാവായ മാർത്തോമാ ശ്ലീഹായുടെ തിരുശേഷിപ്പിന്റെ വളരെ പ്രധാനപ്പെട്ട ഭാഗം, ശ്ലീഹായുടെ വലതു കൈയുടെ അസ്ഥി തന്നെ കടൽ കടന്ന് നമ്മുടെ നാട്ടിലെത്തി. ഓർത്തോണായിൽ നിന്നും അന്നത്തെ പൗരസ്ത്യ തിരുസംഘാദ്ധ്യക്ഷൻ കർദ്ദിനാൾ ടിസ്സറങ്ങാണ് ഈ തിരുശേഷിപ്പ് അഴീക്കോടുള്ള മാർത്തോമാ സ്മൃതിമന്ദിരത്തിൽ എത്തിച്ചത്. അന്ന് അതിനു ലഭിച്ച സ്വീകരണം കേരള ക്രൈസ്തവർക്ക് മാർത്തോമാശ്ലീഹായോടുള്ള അതിരറ്റ സ്നേഹത്തിന്റെയും കറകളഞ്ഞ വിശ്വാസത്തിന്റെയും നിദർശനമായിരുന്നു.

വിചിന്തനം

തോമാശ്ലീഹാ എന്ന പ്രേഷിതൻ നിരന്തരമായ യാത്ര യിലായിരുന്നു. വിശ്രമിക്കുവാൻ നേരമില്ലായിരുന്നു. മരണ ശേഷവും അദേഹം ഈ യാത്ര തുടർന്നു. അദ്ദേഹത്തിന്റെ പൂജ്യാവശിഷ്ടം പല സ്ഥലങ്ങളിൽ കൂടി യാത്രചെയ്ത് നമ്മുടെ നാട്ടിൽ തന്നെ എത്തിച്ചേർന്നു എന്നത് നമുക്ക് അഭിമാനിക്കുവാൻ വക നല്കുന്നതാണ്. അഴീക്കോട്ടെ മാർത്തോമാ തിമണ്ഡപത്തിൽ വണക്കത്തിനായി പ്രതിഷ്ഠിച്ചിരിക്കുന്ന തോമാശ്ലീഹായുടെ തിരുശേഷിപ്പ് നമുക്ക് അഭിമാനമായി മാറട്ടെ. നമ്മുടെ സഭയെ ഹൃദയ ത്തോടു ചേർത്തുവെച്ചു സ്നേഹിച്ചിരുന്ന കർദ്ദിനാൾ ടിസ്സറാങ്ങിനോട് നാം എന്നും കൃതജ്ഞത ഉള്ളവരായിരി ക്കണം. മാർത്തോമാശ്ലീഹാ ഭാരതമണ്ണിൽ സ്ഥാപിച്ച സഭ
യുടെ പരമ്പര്യവും പൈതൃകവും പൂർണമായും മനസ്സിലാക്കിയ ഒരു വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹം നമ്മുടെ സഭയ്ക്കു ചെയ്തിട്ടുള്ള സേവനം ഒരിക്കലും വിസ്മരിക്കുവാൻ പാടില്ലാത്തതാണ്.

തോമാശ്ലീഹായുടെ മക്കളാണെന്നതിൽ നമുക്ക് അഭിമാനിക്കം. ശ്ലീഹാ സ്ഥാപിച്ച നമ്മുടെ സഭയുടെ വിവിധ ങ്ങളായ പാരമ്പര്യങ്ങൾ നഷ്ടപ്പെട്ടുപോകാതെ വരും തലമുറയിലേക്കു സന്നിവിശേപ്പിക്കുവാനുള്ള നമ്മുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ബോധമുള്ളവരാകാം. ഒപ്പം തോമാശ്ലീഹാ പകർന്നുതന്ന സുവിശേഷ സന്ദേശം ഭാരത മെങ്ങും എത്തിക്കുവാനുള്ള പരിശ്രമങ്ങളിൽ നമുക്കും സർവ്വാത്മനാ പങ്കുചേരാം.

പ്രാർത്ഥന

“എന്നിൽ വിശ്വസിക്കുന്നവർ മരിച്ചാലും ജീവിക്കും” (യോഹ 11:25). ഈ വലിയ ജീവനിലേക്കു തോമാശ്ലീഹാ യിലൂടെ ഞങ്ങളെ നയിച്ച കർത്താവേ, നിനക്ക് ഞങ്ങൾ നന്ദി പറയുന്നു. തോമ്മാശ്ലീഹായുടെ പ്രേഷിതചൈതന്യം മക്കളായ ഞങ്ങൾക്കും തരണമേ. നിന്റെ വത്സലശിഷ്യനായ തോമാശ്ലീഹായെപ്പോലെ വിശുദ്ധിയിലും, വിനയത്തിലും, ജീവിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ. ഞങ്ങളുടെ പിതാവായ തോമാശ്ലീഹായേ, ഭാരതമണ്ണിൽ നീ തെളിയിച്ച വിശ്വാസദീപം ഭാരതമെങ്ങും പ്രസരിപ്പിക്കുവാൻ ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും ഉത്തമഷി തരുണ്ടാകുവാൻ നീ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ. മാർത്തോമാ മക്കൾ വിശ്വാസത്തിൽ ഒന്നായി, ഉറച്ചു നില്ക്കു വാൻ നീ ഈശോയുടെ പക്കൽ എന്നും മാദ്ധ്യസ്ഥം വഹിക്കണമേ. ആമ്മേൻ

സുകൃതജപം

ഞങ്ങളുടെ പിതാവായ തോമാശ്ലീഹായേ, ഞങ്ങളുടെ കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനായി പ്രാർത്ഥിക്കണമേ.

സൽക്രിയ

തോമാശ്ലീഹായുടെ നാമധേയത്തിലുള്ള ഏതെങ്കിലുമൊരു ദൈവാലയങ്ങളിലേക്ക് തീർത്ഥാടനം നടത്തുക.

ഗാനം

(നിത്യസഹായ നാഥേ… എന്ന രീതിയിൽ)

മാർത്തോമാ മക്കൾ ഞങ്ങൾ ആദരാൽ വണങ്ങുന്നു താതാ നിൻ തൃപ്പാദങ്ങൾ മക്കൾക്കായ് പ്രാർത്ഥിക്കണേ

സുവിശേഷദീപവുമായ് ഭാരത ഭൂവിൽ വന്ന മാർത്തോമ്മ ഇന്നുമിതാ വാഴുന്നു ഈ മണ്ണിതിൽ

മാർത്തോമാ മക്കളാണ് നാമെന്നോരഭിമാനം ഏകട്ടെ ശക്തി സൈര്യം സുവിശേഷം പ്രഘോഷിക്കാൻ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group