“ ഞാൻ തോമായല്ല അവന്റെ ഇരട്ടയാണ്
വിവാഹവിരുന്നിൽ തോമാശ്ലീഹാ വധൂവരന്മാരെ ആശീർവദിച്ചു സംസാരിച്ചു. പിന്നീട് അവരെ അവിടെ വിട്ടിട്ട് അദ്ദേഹം നടന്നു. അപ്പോഴേയ്ക്കും വരന്റെ ആളു കൾക്ക് വിടവാങ്ങുവാനുള്ള സമയമായി. വധുവിനെ മുറിയിൽ നിന്നും പുറത്തേക്കാനയിക്കാനായി വരൻ അവളുടെ മുറി തുറന്നപ്പോൾ തോമാശ്ലീഹാ അവളോട് സംസാരി ച്ചുകൊണ്ടിരിക്കുന്നതായി കാണപ്പെട്ടു. വാസ്തവത്തിൽ അതു ശ്ലീഹാ ആയിരുന്നില്ല. അദ്ദേഹത്തിന്റെ രൂപത്തിൽ ഈശോ തന്നെ കാണപ്പെട്ടതായിരുന്നു. വരൻ അത്ഭുത ത്തോടെ ചോദിച്ചു: “അൽപം മുമ്പല്ലേ അങ്ങ് ഞങ്ങളെ വിട്ടു യാത്രയായത്? പിന്നെ എങ്ങനെയാണ് ഇപ്പോൾ ഇവിടെ എത്തിയത്? കർത്താവ് അയാളോട് പറഞ്ഞു: “ഞാൻ തോമായല്ല. അവന്റെ സഹോദരനാണ്. ഇതു പറഞ്ഞ് കർത്താവ് അവരെ പഠിപ്പിക്കുവാൻ ആരംഭിച്ചു.
വിചിന്തനം
തോമാശ്ലീഹായെ ഈശോയുടെ ഇരട്ടസഹോദര നായിട്ടാണ് പൗരസ്ത്യ സഭാപാരമ്പര്യങ്ങൾ കണക്കാക്കുന്നത്. “തോമാ’ എന്ന വാക്കിന്റെ അർത്ഥം തന്നെ ഇരട്ട എന്നാണ്. ദിദിമൂസ്’ എന്നുവിളിക്കപ്പെടുന്ന “തോമാ എന്നാണ് യോഹന്നാൻ സുവിശേഷകൻ പറയുന്നത്. തോമാശ്ലീഹായുടെ ആദ്യ പേര് “യൂദാ’ എന്നായിരുന്നു. അതു കൊണ്ടാണ് പൗരസത്യപാരമ്പര്യങ്ങളിൽ അദ്ദേഹത്തെ യൂദസ് തോമാ എന്നുവിളിക്കുന്നത്. യൂദാ അഥവാ യൂദസിനെ തോമാ എന്നു വിളിച്ചത് ഈശോ തന്നെ ആയിരുന്നിരിക്കണം. ശിമയോനെ ഈശോ പത്രോസ് എന്നു വിളിച്ചതുപോലെ യൂദായെ തോമാ എന്നു വിളിച്ചിരി ക്കണം. അതിനു തെളിവായി കണക്കാക്കാവുന്ന ഒരു പ്രസ്താവം തോമാശ്ലീഹായുടെ സുവിശേഷത്തിൽ കാണുന്നുണ്ട്. അവിടെ ഈശോ തോമായോട് പറയുന്നുണ്ട്. “ഇന്നുമുതൽ ഞാൻ നിന്റെ ഗുരുവല്ല. നീ എന്നെപ്പോലെ തന്നെയാണ്. നീ എന്റെ ഇരട്ടയാണ്.
തോമാശ്ലീഹായുടെ നടപടികളിലും ഇതു തന്നെയാണ് കാണുന്നത്.“ഞാൻ തോമായല്ല. അവന്റെ സഹോദരനാണ്’ – ഈശോ സ്വയം തോമായുടെ സഹോദരനായി പ്രഖ്യാപിക്കുന്നു. ശരിയായ അർത്ഥത്തിൽ, നാമെല്ലാവരും ഈശോയുടെ സഹോദരങ്ങളാണ്. പുതിയ സൃഷ്ടിയിലെ ആദ്യജാതനാണ്
ഈശോ. ആ അർത്ഥത്തിൽ നാമെല്ലാം അവിടുത്തെ സഹോദരങ്ങളാണ്. തോമാശ്ലീഹാ ഈശോയുടെ ആത്മീയ ഇരട്ടയായിരുന്നു. തോമാശ്ലീഹായാൽനാമും ഈശോയുടെ ഇരട്ടസഹോദരങ്ങൾ തന്നെയാണ്.
“ഞാൻ അവന്റെ സഹോദരനാണ്. ഈശോ നമ്മെ പ്പറ്റിയും ഇപ്രകാരം പറയുവാനിടയാകട്ടെ. ഈശോയുടെ മനോഭാവം സ്വന്തമാക്കുവൻ സാധിച്ചാൽ നമുക്കും ഈശോയെപ്പോലെ ആകുവാൻ കഴിയും. ഓരോ ക്രൈസ്തവനും മറ്റൊരു മിശിഹായാകുവാനുള്ള വിളിയാണ് സ്വീകരിച്ചിരി ക്കുന്നത്. മിശിഹാ എന്നിൽ ജീവിക്കുന്നു അതുകൊണ്ട് ഇനിമുതൽ ഞാനല്ല ക്രിസ്തുവാണ് ജീവിക്കുന്നത്. ഇപ്രകാരം , തോമായുടെ മക്കളായ നമ്മളും തോമസുമാരായി മാറണം. തോമാ എന്നാൽ ഇരട്ട. ഈശോയുടെ ആത്മീയ ഇരട്ടകളായി മാറുവാനുള്ള കൃപ ദൈവം നമുക്കും പ്രദാനം ചെയ്യട്ടെ.
പ്രാർത്ഥന
എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുമെന്നരുളിച്ചെയ്ത കർത്താവേ, നിന്റെ തിരുശരീരം ഉൾക്കൊണ്ട് ഞങ്ങളുടെ പിതാവായ മാർത്തോമാ ശ്ലീഹായെ നിന്റെ ഇരട്ട സഹോദരനായി ജനങ്ങൾക്കു വെളിപ്പെടുത്തി കൊടുത്തല്ലോ. ദിവ്യ ഈശോയേ, ദിവ്യബലിയിൽ പങ്കെടുത്ത് നിന്റെ തിരുശരീരരക്തങ്ങൾ സ്വീകരിക്കുന്ന ഞങ്ങൾക്ക് നിന്റെ സഹോദരരായി ജീവിക്കുവാൻ, മറ്റുള്ളവർക്ക് ഞങ്ങളിൽ നിന്നെ ദർശിക്കുവാൻ നീ ഇടവരുത്തണമേ, ഞങ്ങളുടെ കുറവുകളെ നീക്കി ഞങ്ങളെ പരിപൂർണരാക്കണമേ. ആമ്മേൻ.
സുകൃതജപം
“ഇനിമേൽ ഞാനല്ല മിശിഹായാണ് എന്നിൽ ജീവി ക്കുന്നത്” (ഗലാ 2:20).
സൽക്രിയ
തോമാ ശ്ലീഹായുടെ ഒരു തീർത്ഥാടന കേന്ദ്രം സന്ദർശിച്ച് പ്രാർത്ഥിക്കുക.
ഗാനം
മാർത്തോമാ മക്കൾ ഞങ്ങൾ ആദരാൽ വണങ്ങുന്നു താതാ നിൻ തൃപ്പാദങ്ങൾ മക്കൾക്കായ് പ്രാർത്ഥിക്കണേ താതാ നീ നാഥനുമായ ഒന്നായ് തീർന്നതിനാൽ ഇരട്ടയായ് സ്വീകരിച്ചു നാഥൻ തൻ സ്നേഹമതിൽ നാഥാ നീ തന്നീടണേ കൃപകൾ നീ ചിന്തീടണേ നിന്നെപ്പോലായി മാറി സോദരരൂപം പുൽകാൻ
(മാർത്തോമാ…)
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group