“ സുവിശേഷദീപം ഭാരതത്തിൽ
”
ഇന്ത്യയിലേക്കു യാത്രതിരിച്ച തോമാശ്ലീഹാ ഇന്ത്യയിലെ ഒരു തുറമുഖത്ത് കപ്പലിറങ്ങിയതിനെക്കുറിച്ച് “തോമായുടെ നടപടികളിൽ ഇപ്രകാരം വായിക്കുന്നു. വളരെ നാളത്തെ യാത്രയ്ക്കു ശേഷം അവർ യാത്ര ചെയ്ത കപ്പൽ ഇന്ത്യയിലെ ആദ്യ തുറമുഖമായ സാന്താക്കിൽ എത്തി. ആ ദിവസങ്ങളിൽ അവിടുത്തെ രാജാവിന്റെ മകളുടെ വിവാഹാഘോഷം നടക്കുകയായിരുന്നു. അവിടെ വരുന്ന എല്ലാവരും വിവാഹവിരുന്നിൽ പങ്കെടുത്തിരിക്കണം എന്ന് രാജാവിന്റെ കല്പനയുണ്ടായിരുന്നു, അതനുസരിച്ച് തോമാശ്ലീഹായും സഹയാത്രികനായ ഹാബാനും വിരുന്നിൽ പങ്കെടുത്തു. വിരുന്നിൽ വിളമ്പി യിരുന്ന വിശിഷ്ട വിഭവങ്ങൾ ഒന്നും തന്നെ കഴിക്കാതെ തോമാശ്ലീഹാ ശാന്തനായി ഇരിക്കുകയായിരുന്നു. ഇത് അപമാനമായി കരുതിയ ഒരു പരിചാരകൻ ശ്ലീഹായുടെ കരണത്തടിച്ചു. ശ്ലീഹാ ശാന്തനായി അയാളോടു പറഞ്ഞു: “എന്നെ അടിച്ച് കെ ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഒരു നായ കടിച്ചെടുത്ത് ഇവിടെ കൊണ്ടുവരും.” നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ആ പരിചാരകൻ സമീപത്തുള്ള കിണറ്റിൽ നിന്നും വെള്ളം എടുക്കുവാൻ പോയി. ഒരു കടുവ അയാളെ ആക്രമിച്ചു വധിച്ചു. താമസിയാതെ തന്നെ ഒരു പട്ടി അയാളുടെ വലതുകൈ കടിച്ചെടുത്ത് വിരുന്നു ശാലയിലെത്തുകയും ചെയ്തു. യഹൂദഭാഷ അറിയാമായിരുന്ന ഒരു യഹൂദ പെൺകുട്ടി അവിടെ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. ശ്ലീഹാ പറഞ്ഞവാക്കുകളുടെ അർത്ഥം അവൾക്കുമാത്രമേ മനസ്സിലായിരുന്നുള്ളൂ. അവൾ ഉടൻ തന്നെ ശ്ലീഹായുടെ കാൽക്കൽ വീണ് അദ്ദേഹത്തെ വണങ്ങുകയും രാജാവിനോട് എല്ലാം വിവരിക്കുയും ചെയ്തു. ശ്ലീഹായെ ഒരു ദൈവികമനുഷ്യനായി കണ്ട രാജാവ് തന്റെ മകളെയും വരനെയും അനുഗ്രഹിക്കണ മെന്ന് അപേക്ഷിച്ചു. ശ്ലീഹാ അപ്രകാരം പ്രവർത്തിച്ചു.
വിചിന്തനം
ദൈവത്തിന്റെ വഴികൾ വിചിത്രമാണെന്ന് നമുക്കു പലപ്പോഴും അനുഭവപ്പെട്ടിരിക്കും. നമ്മുടെ ജീവിതത്തിൽ ദൈവം ഇടപെടുന്നത് നാം ഒരിക്കലും ചിന്തിക്കാത്ത രീതി യിലായിരിക്കും. ഒരു പരിചയവുമില്ലാത്ത നാട്ടിൽ, വ്യത്യ സ്തമായ ഭാഷസംസാരിക്കുന്നവരുടെ ഇടയിൽ, തോമാ ശ്ലീഹായ്ക്ക് സ്വയം വെളിപ്പെടുത്തുന്നതിന് ദൈവം അവസരമൊരുക്കി. അതും ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ. ഇന്ത്യയിലെ ഒരു രാജസഭയിൽ അറമായ ഭാഷ സംസാരിക്കുന്ന ആളുണ്ടാകുക, അവൾ വഴി തോമാശ്ലീഹാ വെളിപ്പെടുത്തപ്പെടുക, അതിനിടയാക്കിയ സംഭവവികാ സങ്ങൾ – എല്ലാം ദൈവിക പദ്ധതിയുടെ ഭാഗം തന്നെയായിരുന്നു. തോമാശ്ലീഹായുടെ ആദ്യ ഭാരതയാത്രയുടെ ആദ്യഘട്ടം തന്നെ ഒരു രാജസദസ്സിൽ ആരംഭിച്ചതും ഈ ദൈവിക പദ്ധതിയുടെ ഭാഗം തന്നെയാണ്.
ഈശോ തന്റെ കൃപ വാഗ്ദാനം ചെയ്തുകൊണ്ടാണ് തോമാശ്ലീഹായെ ഇന്ത്യയിലേയ്ക്ക് അയച്ചത്. ദൈവഹി തത്തിന് പൂർണമായും വിട്ടുകൊടുക്കുന്നവരോടൊപ്പം അവിടുന്ന് എന്നും എപ്പോഴും ഉണ്ടായിരിക്കും. അവന്റെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അവിടുന്ന് അത്ഭു താവഹമായി ഇടപെട്ടുകൊണ്ടിരിക്കുകയും ചെയ്യും. ഈ വിശ്വാസമാണ് ഒരു ക്രൈസ്തവനെ മുന്നോട്ടു നയിക്കേ ണ്ടത്. ജീവിതത്തിൽ സംഭവിക്കുന്നതിലെല്ലാം ദൈവത്തിന്റെ കരങ്ങളും ഇടപെടലുകളും കണ്ടെത്തുവാൻ അവനു സാധിക്കണം. എങ്കിൽ മാത്രമേ തന്റെ ദൗത്യം പൂർണമായി നിറവേറ്റുവൻ അവനു സാധിക്കുകയുള്ളൂ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രേഷിതപ്രവർത്തന ത്തിൽ ഏർപ്പെട്ടിരിക്കുന്ന മിഷനറിമാർക്കു വേണ്ടി നമുക്കു പ്രാർത്ഥിക്കാം. സ്വന്തം നാടും വീടും ഉപേക്ഷിച്ച്, വിദൂര ദേശങ്ങളിലേയ്ക്കു കർത്താവിന്റെ ആഹ്വാനമനുസരിച്ച് അവർ യാത്രയാവുമ്പോൾ ദൈവകരങ്ങളാണ് അവരെ ശക്തിപ്പെടുത്തുന്നത് എന്ന് അവർ ഓരോ ദിവസവും തിരി ച്ചറിയട്ടെ.
പ്രാർത്ഥന
തികച്ചും അപരിചിതമായ ഒരു നാട്ടിലേയ്ക്ക് സുവി ശേഷപ്രഘോഷണത്തിനായി തോമ്മാശ്ലീഹായെ അയച്ച് ശ്ലീഹായുടെ ഓരോ കാൽവെപ്പിനെയും കൃപകൊണ്ട്, അനുഗ്രഹിച്ച കർത്താവേ, ഞങ്ങളുടെ അനുദിനജീവിത ത്തിലെ എല്ലാ ഉദ്യമങ്ങളെയും നീ ആശീർവദിക്കണമേ. ഒരു വിവാഹാഘോഷത്തെ സുവിശേഷപ്രഘോഷണത്തിനുള്ള വേദിയാക്കി മാറ്റിയ ഞങ്ങളുടെ പിതാവായ തോമാ ശ്ലീഹായെപ്പോലെ ഞങ്ങളുടെ ജീവിതസാഹചര്യങ്ങളിൽ നിന്നെ പ്രഘോഷിക്കുവാൻ ഞങ്ങളെ പ്രാപ്തരാക്കമേ. ആമ്മേൻ.
സുകൃതജപം
“കർത്താവായ യേശുവിൽ വിശ്വസിക്കുക, നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും” (അപ്പ് 16:31).
സൽക്രിയ
നമ്മുടെ ആഘോഷങ്ങളിൽ സുവിശേഷത്തിനു നിരക്കാത്തത് എന്തൊക്കെയാണെന്ന് കണ്ടുപിടിച്ച് അവയെ ഈശോയെ പ്രതിത്യജിക്കുക.
ഗാനം
മാർത്തോമാ മക്കൾ ഞങ്ങൾ ആദരാൽ വണങ്ങുന്നു താതാ നിൻ തൃപാദങ്ങൾ മക്കൾക്കായ് പ്രാർത്ഥിക്കേണ
മാർത്തോമാ മക്കൾ ഞങ്ങൾ ആദരാൽ വണങ്ങുന്നു താതാ നിൻ തൃപ്പാദങ്ങൾ മക്കൾക്കായ് പ്രാർത്ഥിക്കണേ
സുവിശേഷം ഘോഷിച്ചീടാൻ ജീവിതം സമർപ്പിച്ചാൽ എന്നെന്നും കൂടെയുണ്ട് നാഥൻ തൻ ദിവ്യാരൂപി
കർത്താവേ ദിവ്യനാഥാ നൽകേണേ നിൻവരങ്ങൾ ജീവിതപാതകളിൽ നിൻ നാമം പ്രഘോഷിക്കാൻ
(മാർത്തോമ…
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group