ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കീഴിലുള്ള ഒരു സാധാരണ ചികിത്സകനായിരുന്നു വിശുദ്ധന്‍. കൊട്ടാരത്തിലെ വഴിപിഴച്ച ജീവിതരീതിയില്‍ ആകൃഷ്ടനായ പാന്തലിയോണ്‍ വിശ്വാസത്തില്‍ നിന്നും അകന്നു. എന്നാല്‍, പാന്തലിയോണിന്റെ ഭക്തയായ അമ്മയുടെ മാതൃക ചൂണ്ടികാട്ടികൊണ്ടുള്ള ഹെര്‍മോലാവൂസ് എന്ന പുരോഹിതന്റെ ഉപദേശം വിശുദ്ധന്റെ ജീവിതത്തെ പാടെ മാറ്റി. അതേതുടര്‍ന്ന് വിശുദ്ധന്‍ തന്റെ സമ്പത്തെല്ലാം പാവങ്ങള്‍ക്ക് വീതിച്ചു കൊടുത്തു. രോഗികളില്‍ ഏറ്റവും പീഡിതരും പാവപ്പെട്ടവരുമായവരെ സുഖപ്പെടുത്തുവാനായി തന്റെ കഴിവ് മുഴുവന്‍ ചിലവഴിച്ചു. ജീവിതം മുഴുവന്‍ അദ്ദേഹം ക്രിസ്തുവിനായി സമര്‍പ്പിച്ചു.
ക്രിസ്തുവിലുള്ള വിശുദ്ധന്റെ വിശ്വാസം നിമിത്തം, മാക്സിമിയന്‍ ചക്രവര്‍ത്തി വിശുദ്ധനെ പിടികൂടുവാന്‍ ഉത്തരവിടുകയും, തുടര്‍ന്ന് ബന്ധനസ്ഥനാക്കുകയും ചെയ്തു. ചക്രവര്‍ത്തി വിശുദ്ധനെ നിരവധി മര്‍ദ്ദനമുറകള്‍ക്ക് വിധേയനാക്കി. എന്നാല്‍ ഈ പീഡനങ്ങളെ അതിജീവിക്കുവാനുള്ള ശക്തി യേശു വിശുദ്ധനു നല്‍കി. അവസാനം മൂര്‍ച്ചയേറിയ വാളുകൊണ്ടുള്ള ഒരു വെട്ടിനാല്‍ വിശുദ്ധന്‍ തന്റെ സഹനങ്ങളില്‍ നിന്നും മോചിതനായി. ചികിത്സകരുടെ മാധ്യസ്ഥനായിട്ട് വിശുദ്ധ പാന്തലിയോണിനെ പരിഗണിച്ചു വരുന്നു. റോമിലും, കോണ്‍സ്റ്റാന്റിനോപ്പിളിലും നിരവധി ദേവാലയങ്ങള്‍ വിശുദ്ധനായി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. കിഴക്കന്‍ രാജ്യങ്ങളില്‍ ഒരു മഹാനായ രക്തസാക്ഷിയും, അത്ഭുതപ്രവര്‍ത്തകനുമായിട്ടാണ് വിശുദ്ധന്‍ അറിയപ്പെടുന്നത്. തെക്കന്‍ ഇറ്റലിയില്‍ വിശുദ്ധന്റെ തിരുശേഷിപ്പു സൂക്ഷിക്കുന്നുണ്ട്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group