അണയാത്ത സുവിശേഷദീപം തോമാശ്ലീഹാ നിലയ്ക്കലിൽ തെളിക്കുന്നു
നിരണത്തുനിന്നുമാണു തോമാശ്ലീഹാ നിലയ്ക്കലിൽ എത്തിയത്. നിരണത്തുനിന്ന് പാണ്ഡിദേശത്തേ ക്കുള്ള വാണിജ്യപാതയിലൂടെയാണു ശ്ലീഹാ നിലക്കലിലേക്ക് നടന്നത്. നിലക്കൽ അന്നത്തെ ഒരു പ്രധാന വാണിജ്യകേന്ദ്രമായിരുന്നു. ചുരുങ്ങിയ കാലം മാത്രമേ അവിടെ സുവിശേഷം പ്രസംഗിക്കുവാൻ ശീഹായ്ക്ക് സാധിച്ചുള്ളൂ. അപ്പോഴേക്കും നിരണത്തുനിന്നും ആളുകൾ അദ്ദേഹത്തെ തേടി എത്തിയിരുന്നു. നിലക്കലിലും അനേകം പേരെ അദ്ദേഹം ക്രിസ്തീയ വിശ്വാസത്തിലേക്ക് ആനയിച്ചു.
വിചിന്തനം
അരൂപിയുടെ പേരിനുസരിച്ച് തന്റെ പാദങ്ങളെ ക്രമപ്പെടുത്തുന്നവനാണു യഥാർത്ത
പ്രേഷിതൻ എവിടേക്കു പോകണമെന്നും എന്തു ചെയ്യണമെന്നും അവനോടു നിർദ്ദേശിക്കുന്നത് അരൂപി തന്നെയാണ്. ശ്ലീഹന്മാരുടെയും ആദ്യകാല മിഷനറിമാരുടെയും ജീവിതത്തിൽ ഇതാണു നാം കാണുന്നത്. തോമാശ്ലീഹായുടെ പ്രേക്ഷിത ജീവിതവും
അതുപോലെ തന്നെ ആയിരുന്നു. നിരന്തരമായ യാത്രയായിരുന്നു അത്. മിക്കവാറും വിശ്രമിക്കാത്ത, എവിടെയും സ്ഥിരമുറപ്പിക്കുന്ന, അരൂപിയുടെ പ്രേരണയ്ക്ക് കാതോർത്തു കൊണ്ടുള്ള ജീവിതo, അതുകൊണ്ടാണ് കേരളത്തിലെ പ്രമുഖ സ്ഥലങ്ങളിലെല്ലാം ആവശ്യാനുസരണം എത്തിച്ചേരാൻ അദ്ദേഹത്തിനു സാധിച്ചത്.
മധ്യകേന്ദ്രത്തിലെ മലയോരപ്രദേശങ്ങളിലെ ഒരു പ്രധാന വാണിജ്യകേന്ദ്രമായിരുന്നു അന്നു ചായൽ എന്നു കൂടി അറിയപ്പെട്ടിരുന്ന നിലയ്ക്കൽ അതിന്റെ പ്രൗഢിയും
മഹത്വവും ഇന്നു നഷ്ടപ്പെട്ടുപോയെങ്കിലും തോമാശ്ലീഹാ യുടെ കാലത്തെ തിരക്കേറിയ കച്ചവട കേന്ദ്രത്തിന്റെ അവശിഷ്ടങ്ങൾ
ഇന്നും നിലക്കൽ കാടുകളിൽ മറഞ്ഞുകിടപ്പുണ്ട്. പല കാരണങ്ങൾ കൊണ്ട് ക്രൈസ്തവർക്ക് അവിടെ നിന്നും മറ്റു സ്ഥലങ്ങളിലേക്കു പലായനം ചെയ്യേ ണ്ടിവന്നു. വന്യമൃഗങ്ങളുടെ ആക്രമണവും പാണ്ടിനാട്ടിൽ നിന്നുള്ള കൈയേറ്റവും അതിനു കാരണമായിരുന്നു. ഇപ്രകാരം നിലയ്ക്കലിൽ നിന്നും പലായനം ചെയ്തുവന്ന ക്രൈസ്തവരുടെ പിന്മുറക്കാരാണു ഇന്നു വടശ്ശേരിക്കര ഭാഗങ്ങളിൽ ജീവിക്കുന്നത്.
നൂറ്റാണ്ടുകൾക്കു ശേഷവും നിലയ്ക്കലിലെ തോമാശ്ലീഹായുടെ പാരമ്പര്യങ്ങൾ ഇന്നും സജീവമായി നില നില്ക്കുന്നുണ്ട്. അരൂപിയുടെ പ്രേരണയാണു തോമാശ്ലീ ഹായെ നിലയ്ക്കലിൽ എത്തിച്ച്, അതേ രൂപിതന്നെ യാണു ഇന്നും നിലയ്ക്കലിലെ ക്രൈസ്തവരുടെ ജീവിതങ്ങളിൽ പ്രവർത്തിക്കുന്നത്. നമ്മിലും ക്രിയാത്മകമായി നിലകൊള്ളുന്നതും അതേ ദൈവാരൂപി തന്നെ. അതു തിരിച്ചറിയുവാൻ നമുക്കു സാധിക്കട്ടെ. ആ തിരിച്ചറിവാണ് നമ്മെ വൻകാര്യങ്ങൾ ചെയ്യുവാൻ പ്രാപ്തരാക്കുന്നത്.
അരൂപിയുടെ നിയന്ത്രണങ്ങൾക്ക് കാതോർത്തു കൊണ്ട് ദൈവഹിതപ്രകാരം ജീവിക്കുവാൻ നമുക്കു പരിശ്രമിക്കാം.
പ്രാർത്ഥന
നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ മുറിയിൽ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോട് പ്രാർത്ഥിക്കുക” (മത്താ 8:6) എന്ന ഗുരുവിന്റെ ശിക്ഷണം ജീവിത ത്തിൽ പ്രാവർത്തികമാക്കുവാൻ മലയാറ്റൂരിന്റെ ഏകാന്തത തിരഞ്ഞെടുത്ത് നാഥനോടൊത്ത് ദിനങ്ങൾ ചിലവഴിച്ച
തോമാശ്ലീഹായെ, പ്രാർത്ഥനാരൂപിയിൽ വളരുവാൻ ഞങ്ങളെ സഹായിക്കണമേ. ഏകാന്തതയിലെ പ്രാർത്ഥനയിൽ തോമാശ്ലീഹായ്ക്ക് ആത്മീയശക്തി നൽകിയ കർത്താവേ, ഞങ്ങളുടെ പ്രതിസന്ധികളെ തരണം ചെയ്യുവാൻ ഞങ്ങളെ ഓരോരുത്തരെയും പ്രാർത്ഥനയിലേക്കു നയിച്ച് ശക്തിപ്പെടുത്തണമേ. ആമ്മേൻ.
സുകൃതജപം
“കർത്താവേ, ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്ക ണമേ” (ലൂക്കാ 17:5).
സൽക്രിയ
ഹൃദയം ദുഃഖിതമാകുന്ന അവസരങ്ങളിൽ തോമാ ശ്ലീഹായുടെ മാധ്യസ്ഥ്യം അപേക്ഷിക്കുക.
ഗാനം
മാർത്തോമാ മക്കൾ ഞങ്ങൾ
ആദരാൽ വണങ്ങുന്നു
താതാ നിൻ തൃപ്പാദങ്ങൾ മക്കൾക്കായ് പ്രാർത്ഥിക്കണേ..
മലയാറ്റൂർ മലമുകളിൽ പൊന്തിയ പൊൻകുരിശ് സത്യമായ് നിലകൊള്ളുന്നു കർത്താവേ നിൻ സാക്ഷ്യമായ പ്രാർത്ഥിക്കാം ഏകാഗ്രമായ് ധ്യാനിക്കാം ശാന്തതയിൽ നേടീടാം ദൈവത്തിന്റെ കൃപകളെ ജീവിതത്തിൽ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group