യുവതീയുവാക്കൾക്കും തീർത്ഥാടകർക്കും ആശ്വാസമാകാൻ ബെത്ലഹേമിലെ പൂജരാജാക്കന്മാരുടെ ഭവനം

യുവതീയുവാക്കൾക്കും തീർത്ഥാടകർക്കും ആശ്വാസമാകാൻ ബെത്ലഹേമിലെ പൂജരാജാക്കന്മാരുടെ ഭവനം
#Home of the Priestly Kings of Bethlehem for the comfort of young men and women and pilgrims.

ബെത്ലഹേം: യുവജനങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കുമുള്ള സാംസ്കാരിക സംവാദ വിശ്രമ കേന്ദ്രമായി ബെത്ലഹേമിലെ പൂജരാജാക്കന്മാരുടെ ഭവനം (The House of Magi), കോവിഡ് മഹാമാരി സൃഷ്ടിച്ച അനിശ്ചിതത്വത്തിനിടെ വിശുദ്ധനാട്ടിലെ യുവജനങ്ങൾക്ക് ഒന്നിച്ചുകൂടാനും ചർച്ചകൾ നടത്താനുമായി പുതിയ രീതിയിൽ ക്രമീകരിച്ചിരിക്കുകയാണ്. ബെത്ലഹേമിലെ തിരുപ്പിറവിയുടെ ബസിലിക്കയില്‍നിന്നും ഒരു കല്ലേറുദൂരം മാത്രം അകലെയായിട്ടാണ് പൂജരാജാക്കന്മാരുടെ ഭവനം സ്ഥിതിചെയ്യുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലാണ് ഈ കെട്ടിടം പണിതുയർത്തിയതെന്ന് കരുതപ്പെടുന്നു. പൂജരാജാക്കന്മാരുടെ സ്മാരകമായതിനാൽ നിരവധി നവീകരണ പ്രവർത്തനങ്ങളിലൂടെയാണ് പുതിയ ഭവനം ഇന്നത്തെ രീതിയിലേക്ക് രൂപമാറ്റം നടത്തിയിരിക്കുന്നത്. വിശുദ്ധനാട്ടിൽ പൊതു മന്ദിരങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന പ്രോ തേറാ സാന്താ അസോസിയേഷന്‍റെ (Pro Terra Santa Association) കീഴിലാണ് ഭവനനവീകരണം നടപ്പിലാക്കിയത്.

കോവിഡ് മഹാമാരി സൃഷ്ടിച്ച അനിശ്ചിതത്വത്തിനിടെ വിശുദ്ധനാട്ടിലെ യുവജനങ്ങളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൂജരാജാക്കന്മാരുടെ ഭവനം നവീകരിച്ചതെന്നും യുവാക്കള്‍ക്കായുള്ള നൈപുണ്യ പരിശീലനകേന്ദ്രം, മാനസികാരോഗ്യ സ്ഥാപനം, ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള ഉപദേശകേന്ദ്രം എന്നിവ ഉൾകൊള്ളുന്ന രീതിയിലാണ് ഇനിയുള്ള കാലഘട്ടത്തിൽ പ്രവർത്തിക്കുകയെന്നും
പദ്ധതിയുടെ ഉത്തരവാദിത്വം വഹിക്കുന്ന വിന്‍ചേന്‍സോ ബലേമോ പറഞ്ഞു. ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും വിദൂരങ്ങളില്‍നിന്ന് തിരുപ്പിറവിയുടെ സാക്ഷികളായി ഒത്തുചേര്‍ന്ന പൂജരാജാക്കളുടെ പ്രതീകമായ ഇവിടെ പ്രത്യാശയിലേയ്ക്കുള്ള സഞ്ചാരത്തെയും സൗന്ദര്യത്തെയും പ്രതിഫലിപ്പിക്കുമെന്ന് കരുതുന്നതായും വിന്‍ചേന്‍സോ അഭിപ്രായപ്പെട്ടു. യുവതീയുവാക്കൾക്ക് സ്വതന്ത്രമായി അഭിപ്രായങ്ങൾ പങ്കുവെക്കാനും സംവദിക്കാനും പൂജരാജാക്കന്മാരുടെ ഭവനം അവസരമൊരുക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group