ഹൃദയത്തിലേക്കുള്ള തിരിച്ചു പോക്കാണ് സ്മരണ: ഫ്രാൻസിസ് മാർപാപ്പാ..

അലിവുള്ളവരാകാനുള്ള കഴിവ് ഇന്നിന്റെ തിരക്കുകൾക്കിടയിൽ നമുക്ക് കൈമോശം വരുന്നുവെന്ന് ഓർമിപ്പിച്ച് മാർപാപ്പാ.

ഇറ്റലിയിലെ തിരുഹൃദയ സർവ്വകലാശാലയുടെ ഭാഗമായി റോമിൽ വൈദ്യശാസ്ത്രവിഭാഗം ഉദ്ഘാടനം ചെയ്യപ്പെട്ടതിന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ച് പ്രസ്തുത മെഡിക്കൽ കോളേജാശുപത്രിയായ ജെമേല്ലി പോളിക്ലിനിക്കിൽ ദിവ്യബലി അർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്മരിക്കുകയെന്നതിന് ഇറ്റാലിയൻ ഭാഷയിലുപയോഗിക്കുന്ന റിക്കൊർദാരെ എന്ന പദത്തിന്റെ അർത്ഥം ഹൃദയത്തിലേക്ക് വീണ്ടും മടങ്ങുകയാണെന്ന് വിശദീകരിച്ച പാപ്പാ യേശുവിന്റെ ഹൃദയം നമ്മെ എവിടേക്കാണ് മടക്കിക്കൊണ്ടു പോകുന്നതെന്ന ചോദ്യം ഉന്നയിച്ചു.

അവിടന്ന് നമുക്കുവേണ്ടി ചെയ്തവയിലേക്കാണ് അതു നമ്മെ കൊണ്ടു പോകുന്നതെന്നും യേശുവിൻറെ ഹൃദയം നമുക്ക് കാണിച്ചു തരുന്നത് സ്വയം ദാനമാകുന്ന ക്രിസ്തുവിനെയാണെന്നും അത് അവിടത്തെ കരുണയുടെ സംഗ്രഹമാണെന്നും പാപ്പാ വിശദീകരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group