പ്രത്യാശ ഒരിക്കലും നമ്മെ നിരാശപ്പെടുത്തുന്നില്ലെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.
നാല് വർഷം മുമ്പ് ലെബനൻ തലസ്ഥാനത്തുണ്ടായ ദാരുണമായ അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ വത്തിക്കാനിൽ സ്വീകരിച്ച് അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരു ന്നു മാർപാപ്പ.
സംഭാഷണത്തിൽ, ലെബനനിലെ നിലവില്ലാതെ രാഷ്ട്രീയ, സാമൂഹ്യ അവസ്ഥകളും പാപ്പാ എടുത്തു പറഞ്ഞു. ‘പീഡിതരായ ജനതയാണ് ലെബനനിലേത്’ എന്ന് തന്റെ സന്ദേശത്തിനിടെ പാപ്പാ പ്രത്യേകം അനുസ്മരിച്ചു. സ്‌ഫോടനത്തിൽ ഇരകളായവർക്കു വേണ്ടി താൻ പ്രാർത്ഥിച്ചുവെന്നും, തന്റെ പ്രാർത്ഥനകൾ ഇന്നും തുടരുന്നുവെന്നും പാപ്പാ പ്രത്യേകം എടുത്തു പറഞ്ഞു.
സ്‌ഫോടനത്തിൽ മരണമടഞ്ഞ ഒരു വ്യക്തികളെയും സ്വർഗ്ഗസ്ഥനായ പിതാവ് വ്യക്തിപരമായി അറിയുന്നുണ്ടെന്നും, ഇന്ന് സ്വർഗത്തിൽ നിന്നുകൊണ്ട് അവർ ലെബനൻ ജനതയുടെ കഷ്ടപ്പാടുകൾ കണ്ടുകൊണ്ട് നിങ്ങൾക്കായി പ്രാർത്ഥിക്കുന്നുവെന്നും പ്രത്യേകം പറഞ്ഞു. പരസ്പരവിരുദ്ധമായ ശക്തികളും താൽപ്പര്യങ്ങളും ഉടലെടുക്കുന്ന ലെബനൻ സമൂഹത്തിൽ സത്യവും നീതിയും എല്ലാറ്റിനും മേൽ ആധിപത്യം പുലർത്തണമെന്നും പാപ്പാ കൂട്ടിച്ചേർത്തു. “ലെബനനിലും, പലസ്തീനിലും, ഇസ്രായേലിലും യുദ്ധം കാരണം ഓരോ ദിവസവും നിരവധി നിരപരാധികൾ മരിക്കുന്നതു കാണുന്നതിന്റെ വേദന അവരോടൊപ്പം താനും അനുഭവിക്കുന്നു”വെന്ന് പാപ്പാ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m