വിശ്വാസത്തിന്റെ പുത്രിയാണ് പ്രത്യാശ : ജെറുസലേം ലത്തീൻ പാത്രിയാർക്കീസ്

ലോകത്ത് യുദ്ധം ഉടൻ അവസാനിക്കാൻ സാധ്യതയില്ലെന്നും എന്നാൽ പ്രത്യാശ ഒരിക്കലും കൈവിട്ടിട്ടില്ലായെന്നും വെളിപ്പെടുത്തി ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല. വിശുദ്ധനാട്ടിലെയും ഗാസയിലെയും റാഫയിലെയും രൂക്ഷമായ സ്ഥിതിഗതികൾ വിശദീകരിച്ച് വത്തിക്കാൻ മാധ്യമവിഭാഗം എഡിറ്റോറിയൽ ഡയറക്ടർ അന്ദ്രേയ തൊർണിയെല്ലിയുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

യുദ്ധം അനുദിനവും മുന്നോട്ടു പോകുമ്പോൾ ക്രൂരതയാർന്ന സ്ഥിതിഗതികൾ മാറ്റമില്ലാതെ തുടരുകയാണെന്ന് കർദിനാൾ എടുത്തുകാണിച്ചു. മാനുഷികസഹായങ്ങൾ എത്തിക്കുന്നതുപോലും സങ്കീർണ്ണമായിരിക്കുകയാണെന്നും അത് മനുഷ്യജീവിതത്തെ കാര്യമായി ബാധിക്കുമെന്ന ആശങ്കകളും അദ്ദേഹം എടുത്തുപറഞ്ഞു. ജലലഭ്യതയുടെ കുറവും ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്.

“പൊതുവെ, സ്ഥിതി വളരെ മോശമായിത്തുടരുന്നു. വഴികൾ കാണുന്നത് വളരെ ബുദ്ധിമുട്ടാണ്. ചർച്ചകൾ എല്ലായിടത്തും നടക്കുന്നുണ്ടെന്നും ഒരു നിഗമനത്തിലെത്താൻ കക്ഷികളുടെ ഭാഗത്തുനിന്ന് യഥാർത്ഥ ആഗ്രഹമുണ്ടെന്നും എനിക്കു തോന്നുന്നില്ലായെന്നും കർദിനാൾ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group