“സുഹൃത്തുക്കൾക്കൊപ്പം വേഗം സ്വർഗ്ഗത്തിലേക്ക് എത്താംമെന്നാണ് പ്രതീക്ഷിക്കുന്നത്”: എമിരത്തൂസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അനുശോചന സന്ദേശം വൈറലാകുന്നു…

വത്തിക്കാൻ സിറ്റി: സുഹൃത്തുക്കൾക്കൊപ്പം താൻ പെട്ടെന്ന് തന്നെ സ്വർഗ്ഗത്തിൽ എത്തിച്ചേരും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്റെ അനുശോചന സന്ദേശത്തിലെ വരികൾ വൈറലാകുന്നു.

തന്റെ സുഹൃത്തായ സിസ്റ്റേറിയൻ വൈദികൻ ഫാ. ജെർഹാർഡ് വിൻക്ലറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി എഴുതിയ കത്തിലാണ് ബെനഡിക്ട് പതിനാറാമൻ ഈ വാക്കുകൾ എഴുതിയിരിക്കുന്നത്.

ഫാ. ജെർഹാർഡിന്റെ മരണം തന്നെ ആഴത്തിൽ സ്പർശിച്ചുവെന്നും 94 കാരനായ ബെനഡിക്ട് കുറിച്ചു . എല്ലാ സഹപ്രവർത്തകരിലും സുഹൃത്തുക്കളിലും വച്ച് എന്നോട് ഏറ്റവും അടുത്തുനിന്നിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആഹ്ലാദപ്രകൃതിയും ആഴമേറിയ വിശ്വാസവും എന്നെ എല്ലായ്പ്പോഴും ആകർഷിച്ചിരുന്നു. ഇപ്പോൾ അദ്ദേഹം മറ്റൊരു ലോകത്തിലേക്ക്
പ്രവേശിച്ചിരിക്കുകയാണ്. ഒരുപാട് സുഹൃത്തുക്കൾ അദ്ദേഹത്തെ അവിടെ കാത്തുനില്ക്കുന്നുണ്ടെന്ന കാര്യം എനിക്കുറപ്പാണ്.അവരോടൊപ്പം ഞാനും ഉടനെ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹം തന്റെ കത്തിൽ കുറിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group