വയനാട് ചുരം റോഡിലെ യാത്രാ ദുരിതം ഇല്ലാതാക്കാന്‍ ജാതിമതരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ഒന്നിച് സമരരംഗത്തിറങ്ങണമെന്ന് താമരശ്ശേരി രൂപത ബിഷപ് മാര്‍ ഡോ. റെമിജിയോസ് ഇഞ്ചനാനിയില്‍. യാത്രാ സൗകര്യത്തിന്‍റെ കാര്യം ആരുടെയും ഔദാര്യമല്ലെന്നും അവകാശമാണെന്നും ബിഷപ് റെമിജിയോസ് ഇഞ്ചനാനിയില്‍ വ്യക്തമാക്കി.
വയനാട് ചുരം റോഡ് ബൈപ്പാസ് നിര്‍മ്മാണം ആവിശ്യപ്പെട്ടുകൊണ്ടുള്ള ജനകീയ സംഗമം ഉദഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ് റെമിജിയോസ് ഇഞ്ചനാനിയില്‍.ചുരത്തിന്‍റെ അടിവാരത്തു നിന്നു യാത്രതിരിച്ചാല്‍ മുകളിലെത്തുന്നതിലോ മുകളില്‍നിന്നു അടിവാരത്തേയ്ക്കെത്തുന്നതിലോ യാതൊരു ഉറപ്പും ഇല്ലാത്താവസ്ഥയാണെന്ന് ബിഷപ്പ് പറഞ്ഞു. മണിക്കൂറുകള്‍ കാത്തുകിടക്കേണ്ട അവസ്ഥയാണുള്ളത്. ഇതിനു പരിഹാരം കാണണമെന്നും ബിഷപ്പ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group