മണിപ്പൂർ കലാപത്തെ തുടർന്ന് ഭവനരഹിതരായ 400 കുടുംബങ്ങൾക്ക് താൽക്കാലിക ഭവനങ്ങൾ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് കൈമാറി. ഇംഫാൽ ഈസ്റ്റിലെ സജിവ ജയിൽ കോംപ്ലക്സിലാണ് താമസസൗകര്യം.
അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നവരെയാണ് താത്കാലിക ഭവനങ്ങളിലേക്കു മാറ്റുന്നത്. മണിപ്പുർ പ്രശ്നം പരിഹരിക്കുന്നതിനുള്ള ദൗത്യം തുടരുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. കലാപത്തെത്തുടർന്ന് നാടുവിട്ട കുടുംബങ്ങളെ സഹായിക്കാനുള്ള മാർഗങ്ങൾ മന്ത്രിസഭ ചർച്ചചെയ്തു.
കലാപബാധിതരെ പുനഃരധിവസിപ്പിക്കുകയെന്നതാണ് സർക്കാരിന്റെ മുന്നിലുള്ള പ്രധാനദൗത്യം. കാങ്പോക്പി ജില്ലയിലെ രണ്ട് സ്ഥലത്തായി 700 വീടുകളാണ് നിർമിക്കുന്നത്.
ചുരാചന്ദ്പുരിൽ 800 വീടുകളും നിർമ്മിക്കുന്നു. ക്വാവ്ത, കക്ചിംഗ്, ബിഷൻപുർ, സവോംബങ്, യെത്തിബി ലൗകിൻ എന്നിവിടങ്ങളിലും വീടുകൾ നിർമിക്കുന്നുണ്ട്. താത്കാലിക ഭവനങ്ങൾക്കായി ഏകദേശം 149 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group