മിഷന്‍ലീഗ് ജൂബിലിആഘോഷങ്ങളുടെ ഭാഗമായി ഭവന നിര്‍മാണത്തിന് തുടക്കം കുറിച്ചു

മാനന്തവാടി: ചെറുപുഷ്പo മിഷന്‍ലീഗ് മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ മുണ്ടേരി ഇടവകയില്‍ നിര്‍മ്മിക്കുന്ന ഭവനത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു.

മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലിയുടെയും മാനന്തവാടി രുപത ഗോള്‍ഡന്‍ ജൂബിലിയുടെയും ഭാഗമായി ഭവനങ്ങള്‍ നല്‍കുന്ന പദ്ധതിയുടെ ഭാഗമായായി നിര്‍മ്മിക്കുന്ന ആദ്യ ഭവനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്.

സുമനസുകളുടെയും ഇടവക സമൂഹത്തിന്റെയും സഹായത്തോടെയാണ് പദ്ധതിക്ക് ആരംഭം കുറിച്ചത്. സമൂഹത്തിലെ ഏറ്റവും നിര്‍ധനരായവരെ കണ്ടെത്തി അര്‍ഹരായവര്‍ക്കാണ് വീടു നല്‍കുന്നത്. കൂടാതെ വ്യത്യസ്ഥങ്ങളായ അനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. അനാഥാലയങ്ങില്‍ ഭക്ഷണം, പാവപ്പെട്ടവരുടെ വീടുകളുടെ ഇലക്ട്രിക്, പ്ലംബിംഗ് സഹായം, വിദ്യാഭ്യാസ സഹായം തുടങ്ങി അവശത അനുഭവിക്കുന്നവരിലേക്ക് നിരവധി കാര്യണ്യ പ്രവൃത്തികളാണ് ജൂബിലി വര്‍ഷത്തില്‍ നടപ്പാക്കുന്നത്. 2022 ഒക്ടോബര്‍ 3 വരെയാണ് ജുബിലി സ്മാരക പ്രവര്‍ത്തനങ്ങള്‍ നടക്കുക. ചെറുപുഷ്പം മിഷന്‍ ലീഗിന്റെ വിവിധ ശാഖകളിലൂടെ നടപ്പാക്കി വരുന്ന സാമൂഹ്യ, സേവന പദ്ധതികള്‍ സംസ്ഥാനത്തൊട്ടാകെ നടപ്പാക്കി വരുന്നതായും ഭാരവഹികള്‍ പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group