മാര്‍ പൗവ്വത്തില്‍ ഭവന പദ്ധതിയിലൂടെ കപ്പാട്, നെടുമാവ് പ്രദേശത്തെ നിർധന കുടുംബങ്ങൾക്ക് വേണ്ടി നിര്‍മിച്ച ഭവനസമുച്ചയം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ആശീര്‍വദിച്ചു.
രൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ തിരി തെളിച്ചു നൽകി. ഭവന പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 12 ഭവനങ്ങളാണ് പൂര്‍ത്തീകരിക്കുന്നത്. കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായ മാര്‍ ജോസഫ് പവ്വത്തിലിന്റെ ബഹുമാനാർഥം ഭവന പദ്ധതിക്ക് മാര്‍ പൗവ്വത്തില്‍ ഭവന പദ്ധതിയെന്ന് പേര് നൽകുകയായിരുന്നു. കപ്പാടുള്ള മാര്‍ പൗവ്വത്തില്‍ നഗറില്‍ പൂര്‍ത്തീകരിച്ച ഭവനപദ്ധതി സുവിശേഷത്തിന്റെ ജീവിക്കുന്ന മുഖത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ആശീര്വാദകര്മ്മ മധ്യേയുള്ള സന്ദേശത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികനായ ഫാ. ജെയിംസ് തെക്കേമുറിയുടെ നേതൃത്വത്തില്‍ നല്ലിടയന്റെ കൂട്ടുകാര്‍ എന്ന സംഘടന വഴിയാണ് ഭവനപദ്ധതി ഏകോപിപ്പിക്കപ്പെട്ടത്. രൂപത റെയിന്‍ബോ പദ്ധതിയില്‍ പൂര്‍ത്തീകരിക്കുന്ന 45 ഭവനങ്ങള്‍ക്ക് പുറമേയാണ് മാര്‍ പൗവ്വത്തില്‍ പദ്ധതി.ഭവനനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപതാ പ്രൊക്കുറേറ്റര്‍ ഫാ. ഫിലിപ്പ് തടത്തില്‍ മേല്‍നോട്ടം വഹിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group