മാര്‍ പൗവ്വത്തില്‍ ഭവനപദ്ധതി : 12 കുടുംബങ്ങൾക്ക് ഭവനം ഒരുക്കി കാഞ്ഞിരപ്പള്ളി രൂപത

മാ​​​​ര്‍ പൗവ്വ​​​​ത്തി​​​​ല്‍ ഭ​​​​വ​​​​ന പ​​​​ദ്ധ​​​​തി​​​​യി​​​​ലൂടെ ക​​​​പ്പാ​​​​ട്, നെ​​​​ടു​​​​മാ​​​​വ് പ്ര​​​​ദേ​​​​ശ​​​​ത്തെ നിർധന കുടുംബങ്ങൾക്ക് വേണ്ടി നി​​​​ര്‍മി​​​​ച്ച ഭ​​​​വ​​​​ന​​​​സ​​​​മു​​​​ച്ച​​​​യം കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ന്‍ മാ​​​​ര്‍ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ല്‍ ആ​​​​ശീ​​​​ര്‍വ​​​​ദി​​​​ച്ചു.

രൂ​​​​പ​​​​ത​​​​യു​​​​ടെ മു​​​​ന്‍ അ​​​​ധ്യ​​​​ക്ഷ​​​​ന്‍ മാ​​​​ര്‍ മാ​​​​ത്യു അ​​​​റ​​​​യ്ക്ക​​​​ല്‍ തി​​​​രി തെ​​​​ളി​​​​ച്ചു ന​​​​ൽ​​​​കി. ഭ​​​​വ​​​​ന പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ആ​​​​ദ്യ ഘ​​​​ട്ട​​​​ത്തി​​​​ല്‍ 12 ഭ​​​​വ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് പൂ​​​​ര്‍ത്തീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്. കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​ത​​​​യു​​​​ടെ പ്ര​​​​ഥ​​​​മ മെ​​​​ത്രാ​​​​നാ​​​​യ മാ​​​​ര്‍ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ലി​​​​ന്‍റെ ബ​​​​ഹു​​​​മാ​​​​നാ​​​​ർ​​​​ഥം ഭ​​​​വ​​​​ന പ​​​​ദ്ധ​​​​തി​​​​ക്ക് മാ​​​​ര്‍ പൗവ്വ​​​​ത്തി​​​​ല്‍ ഭ​​​​വ​​​​ന പ​​​​ദ്ധ​​​​തി​​​​യെ​​​​ന്ന് പേ​​​​ര് ന​​​​ൽ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ക​​​​പ്പാ​​​​ടു​​​​ള്ള മാ​​​​ര്‍ പൗവ്വ​​​​ത്തി​​​​ല്‍ ന​​​​ഗ​​​​റി​​​​ല്‍ പൂ​​​​ര്‍ത്തീ​​​​ക​​​​രി​​​​ച്ച ഭ​​​​വ​​​​ന​​​​പ​​​​ദ്ധ​​​​തി സു​​​​വി​​​​ശേ​​​​ഷ​​​​ത്തി​​​​ന്‍റെ ജീ​​​​വി​​​​ക്കു​​​​ന്ന മു​​​​ഖ​​​​ത്തെ പ്ര​​​​തി​​​​ഫ​​​​ലി​​​​പ്പി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് ആ​​​​ശീ​​​​ര്‍വാ​​​​ദ​​​​ക​​​​ര്‍മ്മ മ​​​​ധ്യേ​​​​യു​​​​ള്ള സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ല്‍ രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ന്‍ മാ​​​​ര്‍ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ല്‍ പ​​​​റ​​​​ഞ്ഞു. കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​ത​​​​യി​​​​ലെ വൈ​​​​ദി​​​​ക​​​​നാ​​​​യ ഫാ. ​​​​ജെ​​​​യിം​​​​സ് തെ​​​​ക്കേ​​​​മു​​​​റി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ന​​​​ല്ലി​​​​ട​​​​യ​​​​ന്‍റെ കൂ​​​​ട്ടു​​​​കാ​​​​ര്‍ എ​​​​ന്ന സം​​​​ഘ​​​​ട​​​​ന വ​​​​ഴി​​​​യാ​​​​ണ് ഭ​​​​വ​​​​ന​​​​പ​​​​ദ്ധ​​​​തി ഏ​​​​കോ​​​​പി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. രൂ​​​​പ​​​​ത റെ​​​​യി​​​​ന്‍ബോ പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ പൂ​​​​ര്‍ത്തീ​​​​ക​​​​രി​​​​ക്കു​​​​ന്ന 45 ഭ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ക്ക് പു​​​​റ​​​​മേ​​​​യാ​​​​ണ് മാ​​​​ര്‍ പൗവ്വ​​​​ത്തി​​​​ല്‍ പ​​​​ദ്ധ​​​​തി.ഭ​​​​വ​​​​നനി​​​​ര്‍മാ​​​​ണ പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ള്‍ക്ക് രൂ​​​​പ​​​​താ പ്രൊ​​​​ക്കു​​​​റേ​​​​റ്റ​​​​ര്‍ ഫാ. ​​​​ഫി​​​​ലി​​​​പ്പ് ത​​​​ട​​​​ത്തി​​​​ല്‍ മേ​​​​ല്‍നോ​​​​ട്ടം വ​​​​ഹി​​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group