മ. മനോരമയുടെ മുൻ അസിസ്റ്റൻറ് എഡിറ്ററായിരുന്ന ലേഖകൻ ജോസ് തളിയത്ത് ചോദിക്കുന്ന ഈ ചോദ്യത്തിന് ഉത്തരമുണ്ടോ?
അദ്ദേഹം തുടരുന്നു.. ” കേരളത്തിൻ്റെ നവോത്ഥാനം തുടങ്ങുന്നത് 1856 ജനിച്ച ശ്രീനാരായണഗുരുവിൽ നിന്നും 1854 ൽ ജനിച്ച ചട്ടമ്പിസ്വാമികളിൽ നിന്നും 1863ല്‍ ജനിച്ച അയ്യങ്കാളിയിൽ നിന്നുമൊക്കെയാണെ”ന്ന് പറയുന്നവർ ഓർക്കണം, “അവരൊക്കെ ജനിക്കുന്നതിന് അഞ്ചു പതിറ്റാണ്ടു മുൻപ് ജനിക്കുകയും നവോത്ഥാനത്തിന്റെ വിളക്ക് കൊളുത്തി ശംഖനാദം മുഴക്കി സമസ്ത മേഖലകളിലും സാമൂഹിക വിദ്യാഭ്യാസ മാറ്റങ്ങൾക്ക് ചാലു കോരുകയും ചെയ്ത ക്രൈസ്തവ വൈദികനാ” ണ് വി.ചാവറ കുര്യാക്കോസ് ഏലിയാസ്.
ശ്രദ്ധേയമായ മറ്റൊരു കാര്യം ശ്രീനാരായണഗുരു ഈഴവ സമുദായത്തിന്റെ ഉന്നതിക്കു വേണ്ടിയാണ് പ്രവർത്തിച്ചത് ചട്ടമ്പിസ്വാമികൾ നായർ സമുദായത്തിന്റെ പരിഷ്കരണത്തിനും അയ്യങ്കാളി പുലയർ ഉൾപ്പെട്ട ജനവിഭാഗത്തിന്റെ മോചനത്തിനും നേതൃത്വം നൽകി. വാഗ്ഭടാനന്ദൻ മലബാറിലെ തീയ്യരുടെ പുരോഗതിക്ക് വേണ്ടിയും കറുപ്പൻ അരയ സമുദായത്തിനു വേണ്ടിയും വക്കം അബ്ദുൽ ഖാദർ മൗലവി മുസ്‌ലിം സമുദായത്തിന് വേണ്ടിയും ഭട്ടതിരിപ്പാട് നമ്പൂതിരി സമുദായത്തിന് വേണ്ടിയുമാണ് പ്രധാനമായും ശബ്ദിച്ചത്.
ഇവരൊക്കെ ജനിക്കുന്നത് 1856-1896 കാലഘട്ടങ്ങളിലാണ് എന്നാൽ 1805 ജനിച്ച ചാവറയച്ചനാകട്ടെ 1829 ആയപ്പോഴേക്കും സാമൂഹിക നവോത്ഥാന രംഗത്ത് ശക്തമായി നിലയുറപ്പിച്ചു കഴിഞ്ഞിരുന്നു.
മേൽപ്പടി നേതാക്കന്മാർ ഓരോരുത്തരും “തങ്ങളുടെ സ്വന്തം സമുദായത്തിന് വേണ്ടി സമുദായാംഗങ്ങളെ സംഘടിപ്പിക്കുകയും നിലകൊള്ളുകയും ചെയ്തപ്പോൾ ചാവറയും, അദ്ദേഹത്തെ പിന്തുടർന്നു വന്ന ക്രൈസ്തവ നേതാക്കളും അഭിസംബോധന ചെയ്തത് ജാതിമതഭേദമെന്യെ മുഴുവൻ ജനങ്ങളെയുമാണെന്ന വ്യത്യാസം തിരിച്ചറിയുക. ഇവിടെയാണ് ചാവറയച്ചൻ എന്ന സാമൂഹിക പരിഷ്കർത്താവും ശ്രീനാരായണഗുരു ഉൾപ്പെടെയുള്ള സമുദായ പരിഷ്കർത്താക്കളും തമ്മിലുള്ള വ്യത്യാസം” ജോസ് തളിയത്ത് വ്യക്തമാക്കുന്നു
കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ
1846 ൽ മാന്നാനത്ത് സംസ്കൃത സ്കൂളും ആർപ്പൂക്കര എന്ന ഉൾഗ്രാമത്തിൽ കീഴാള വർഗ്ഗക്കാരുടെ കുട്ടികൾക്കായി പ്രൈമറി വിദ്യാലയവും അദ്ദേഹം ആരംഭിച്ചു. തന്റെ വിദ്യാലയത്തിൽ സവർണ്ണ വിദ്യാർഥികൾക്ക് ഒപ്പം അവർകളുടെ മക്കളും ഒരേ ബെഞ്ചിലിരുന്നു പഠിച്ചു. സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകുകയും ചെയ്തു തുടങ്ങി ഇതൊക്കെയല്ലേ യഥാർത്ഥ വിപ്ലവം?
1864 ചാവറപ്പിതാവ് കേരള കത്തോലിക്കാ സഭയുടെ വികാരി ജനറലായി. അതോടൊപ്പമാണ് പള്ളിയോടു ചേർന്ന് പള്ളിക്കൂടം എന്ന ആശയം ജനഹൃദയങ്ങളിൽ എത്തുന്നത്.
1829 ൽ വൈദികനായ ചാവറ കുരിയാക്കോസ് താൻ സ്ഥാപിച്ച സന്യാസ സമൂഹത്തിലൂടെ പിന്നീടുള്ള നാലു പതിറ്റാണ്ടുകൾ കേരളം നിറഞ്ഞുനിന്നു. ആ സാമൂഹ്യ നവോത്ഥാന നായകനാണ് ഏഴാം ക്ലാസിലെത്തുമ്പോൾ തമസ്ക്കരിക്കപ്പെടുന്നത് എന്നതാണ് നന്ദികേട്.
പിന്നെന്തു ചരിത്രമാണ് ഇത്രയും നാൾ നാം പഠിച്ചത്? എന്തുകൊണ്ടാണ് ചരിത്രം അങ്ങനെ അട്ടിമറിക്കപ്പെട്ടത്?
കടപ്പാട് :
ഇരിങ്ങാലക്കുട രൂപതയുടെ മുഖപ്രസിദ്ധീകരണമായ ‘#കേരളസഭ’യുടെ ജൂലൈ ലക്കo
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group