ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തിന് കാരണമായത് സിഗ്നല്‍ സംവിധാനത്തിലെ പിഴവെന്ന് പ്രാഥമിക നിഗമനം.
ഒന്നിന് പിറകെ ഒന്നായി മൂന്ന് ട്രെയിനുകളാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 233 പേര്‍ മരിക്കുകയും, 900ത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്‍ക്കത്തക്ക് സമീപമുള്ള ഷാലിമാറില്‍നിന്ന് ചെന്നൈ സെന്‍ട്രലിലേക്ക് പോയ കോറമാണ്ടല്‍ എക്സ്പ്രസ്, ബെംഗളുരു യശ്വന്ത്പൂരില്‍നിന്ന് ഹൗറയിലേക്കുപോയ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസും പിന്നെ ഒരു ചരക്ക് ട്രെയിനും ആണ് ബാലസോര്‍ ജില്ലയിലെ ബഹനാഗയില്‍ അപകടത്തില്‍ പെട്ടത്.
കോറമാണ്ടല്‍ എക്സ്പ്രസ് പാളംതെറ്റി എതിര്‍ ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഈ ട്രെയിനിലേക്ക് അല്‍പ്പസമയത്തിനുശേഷം വന്ന യശ്വന്ത്പൂര്‍-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറി. നിര്‍ത്തിയിട്ട ചരക്ക് ട്രെയിനിലേയ്ക്ക് ബോഗികള്‍ പതിക്കുകയായിരുന്നു. കൂട്ടിയിടിക്കുമ്ബോള്‍ ട്രെയിനുകള്‍ അമിത വേഗതയിലായിരുന്നു. റെയില്‍വേ മന്ത്രാലയത്തിന്റെ വക്താവ് അമിത് ശര്‍മയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group