‘ഇന്ത്യയെ ക്രിസ്ത്യൻ രാഷ്ട്രമാക്കി മാറ്റുന്നതെങ്ങനെ’ സോണിയ ഗാന്ധിയുടെ പേരിൽ പ്രചരിക്കുന്നത് വ്യാജവാർത്ത

‘ഇന്ത്യയെ ക്രിസ്ത്യൻ രാഷ്ട്രമാക്കി മാറ്റുന്നതെങ്ങനെ’ എന്ന പേരിൽ ഒരു ബുക്കും അതിനൊപ്പം ബൈബിളുമുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ അതിവേഗത്തിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നതായി കാണപ്പെടുന്നത് വ്യാജ വര്‍ഗ്ഗീയ പ്രചരണമാണ് കൂട്ടത്തിൽ യേശുവിന്റെ ഒരു ചെറു പ്രതിമയും കാണുന്നുണ്ട് സമൂഹത്തിൽ സ്വാധീനമുള്ള സോണിയ ഗാന്ധിയെ പോലെ ഒരു നല്ല വെക്തി എന്ന നിലയിൽ സമൂഹത്തിൽ ഇത്തരം പുസ്തകമാണോ വായിക്കുന്നത് എന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്. ഇതിനെ തുടർന്ന് കോൺഗ്രസ് അധ്യക്ഷയെ വിമർശിച്ച രംഗത്തു എത്തുന്നവർ നിരവധി പേരാണ്.കർഷകരുടെ പ്രതിഷേധത്തെക്കുറിച്ചും ഇന്ധനവില വർധനയെക്കുറിച്ചും സോണിയ ഗാന്ധി കേന്ദ്രത്തെ ചോദ്യം ചെയ്തുകൊണ്ട് 2020 ഒക്ടോബറിൽ ചെയ്ത വീഡിയോയിൽ നിന്നാണ് സ്‌ക്രീൻ ഷോട്ട് എടുത്തത്. യഥാർത്ഥ ചിത്രത്തിൽ, ബൈബിളോ യേശുക്രിസ്തുവിന്റെ പ്രതിമയോ സോണിയ ഗാന്ധിക്കൊപ്പം, പിന്നിലെ അലമാരയിൽ കാണാനാവില്ല. കൂടാതെ, ”ഇന്ത്യയെ എങ്ങനെ ക്രിസ്ത്യൻ രാഷ്ട്രമാക്കി മാറ്റാം” എന്ന വാചകം അലമാരയിലെ നീല പുസ്തകത്തിലും ഇല്ല. വിദഗ്ധനായ ഫോട്ടോഷോപ്പ് അറിയുന്ന ഒരു കഴിവുറ്റ എഡിറ്ററുടെ മികവ് മാത്രമാണ് .

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group