വിശുദ്ധവാരത്തിൽ ദണ്ഡവിമോചനം നേടാനുള്ള മാർഗങ്ങൾ

വിശുദ്ധവാര തിരു കർമങ്ങളിൽ തിരുസഭ നൽകുന്ന അനുഗ്രഹങ്ങളുടെ ഉറവിടമായ പൂർണ ദണ്ഡവിമോചനം പ്രാപിക്കുവാൻ സാധിക്കുന്നു.ക്ഷമിക്കപ്പെട്ട പാപങ്ങളുടെ കാലികശിക്ഷയിൽ നിന്നുള്ള മോചനമാണ് ദണ്ഡവിമോചനം. വ്യക്തിപരമായും ശുദ്ധീകരണ ആത്മാക്കൾക്കുവേണ്ടിയും ദണ്ഡവിമോചനം സ്വീകരിക്കുവാൻ സാധിക്കുന്നു. വിശുദ്ധവാരത്തിൽ പരിപൂർണ ദണ്ഡവിമോചനം പ്രാപിക്കുവാൻ തിരുവത്താഴ തിരുകർമത്തിൽ പങ്കെടുക്കുകയും പരിശുദ്ധ കുർബാനയിൽ പരിപൂർണമായും സംബന്ധിക്കുകയും ചെയ്‌താൽ ദണ്ഡവിമോചനം പ്രാപിക്കാം. വ്യാഴാഴ്ച രാത്രി ആരംഭിക്കുന്ന രാത്രി ജഗരണ ആരാധനയിൽ അരമണിക്കൂർ സംബന്ധിക്കുക …വഴിയും ദുഃഖ വെള്ളിയാഴ്ച നടക്കുന്ന കുരിശ് ആരാധനയിൽ പങ്കെടുത്ത് വിശുദ്ധ കുരിശിനെ ആരാധിക്കുക വഴിയും കുരിശിന്റെ വഴി പ്രാർത്ഥന ഭക്തി പൂർവം നടത്തുക വഴിയും ദണ്ഡവിമോചനം പ്രാപിക്കാം. വിശുദ്ധ ശനിയാഴ്ച രണ്ടോ അതിലധികമോ വ്യക്തികൾ ഒരുമിച്ച് ജപമാല പ്രാർത്ഥിക്കുക വഴിയും രാത്രി നടക്കുന്ന ഈസ്റ്റർ വിരുന്നിൽ തിരുകർമ്മങ്ങളിലും, വിശുദ്ധ കുർബാനയുടെ മദ്ധ്യേ നടക്കുന്ന സ്നാന വാഗ്ദാന നവീകരണ ശുശ്രൂഷയിൽ പങ്കെടുക്കുക വഴിയും ദണ്ഡവിമോചനം പ്രാപിക്കാം.
 എന്നാൽ പരിപൂർണ ദണ്ഡവിമോചനം നേടുന്നതിന് മുകളിൽ സൂചിപ്പിച്ച നിർദിഷ്ട പ്രവർത്തികൾ ചെയ്യുന്നതിന് പുറമെ 2 വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. ദണ്ഡവിമോചനം പ്രാപിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി പൂർണമായും കൃപാവരവസ്ഥയിലായിരിക്കണം ആയത് 20 ദിവസം മുൻപോ ശേഷമോ വിശുദ്ധ കുമ്പസാരം നടത്തേണ്ടതുണ്ട്. പരിശുദ്ധ പിതാവിന്റെ നിയോഗാർത്ഥം പ്രത്യേകം സ്വർഗ്ഗസ്ഥനായ പിതാവ് എന്ന പ്രാർത്ഥനയും ത്വിതസ്തുതിയുമായി നടത്തുക.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group