ഇന്ന് ശ്വാസ കോശ കാൻസർ (Lung Cancer) വർധിച്ചു വരുന്നത് ആശങ്ക പടർത്തുകയാണ്. ഏറ്റവും കൂടുതല്‍ ആളുകളെ മരണത്തിലേക്ക് നയിച്ച രോഗങ്ങളില്‍ പ്രധാനമാണ് ഇത്.രോഗാവസ്ഥ തിരിച്ചറിയാൻ കഴിയാതെ ചികിത്സ വൈകുമ്ബോഴാണ് ഇത് മരണത്തിലേക്ക് എത്തിക്കുന്നത്. ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുമ്ബോള്‍ തന്നെ രോഗനിർണയവും ചികിത്സയും ആരംഭിക്കേണ്ടത് പ്രധാനമാണ്. 85 ശതമാനത്തോളം ആളുകളും രോഗനിർണയം വൈകിയ വേളയില്‍ മാത്രമാണ് അറിയുന്നത്. അത്കൊണ്ട് തന്നെ ഇത്തരം രോഗികളില്‍ 20% ആളുകളെ മാത്രമേ ചികിത്സയിലുടെ രോഗം ഭേദമാക്കാൻ കഴിഞ്ഞിട്ടുള്ളൂ.
എന്നാല്‍ രോഗാവസ്ഥ ആദ്യ ഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞ രോഗികളില്‍ 70% ആളുകളെയും മരണത്തില്‍ നിന്ന് രക്ഷപ്പെടുത്താൻ വൈദ്യ ശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ട്. രോഗ നിർണയം വൈകിക്കുന്നത് അപകടകരമെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. ശ്വാസ കോശ കാൻസറിന്റെ ലക്ഷണങ്ങളിലൂടെ രോഗം മനസിലാക്കുകയും ചികിത്സ ഉറപ്പ് വരുത്തുകയും ചെയ്യുക. എന്നാല്‍ ആദ്യഘട്ടത്തില്‍ തന്നെ ശ്വാസകോശ കാൻസറിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് പ്രയാസകരമാണ്. കാരണം ശ്വാസ തടസം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മാത്രമാണ് പ്രാരംഭ ഘട്ടത്തില്‍ സാധാരണ ഉണ്ടാവാറുള്ളത്.
എന്നിരുന്നാലും, ചിലപ്പോള്‍ നാം ശ്രദ്ധിക്കാതെ പോകുന്ന പ്രകടമായ ചില ആദ്യകാല ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. അത് തിരിച്ചറിയാൻ കഴിയുമ്ബോഴാണ് കൃത്യ സമയത്തുള്ള രോഗനിർണയം നടത്താനും ചികിത്സ ലഭ്യമാക്കുന്നതിനും സഹായിക്കുക. ശ്വാസതടസം ശ്വാസ കോശ കാൻസറിന്റെ പ്രധാന ലക്ഷണമാണ്. വിട്ട് മാറാത്ത ചുമയും ഇതിന്റെ സൂചനയാണ്. കഫത്തില്‍ രക്തം ഉണ്ടാവുക. കൂടാതെ ഭാരക്കുറവും ക്ഷീണവും ഉണ്ടാവുക ഇതൊക്കെ ശ്വാസ കോശ കാൻസറിന്റെ പ്രധാന ലക്ഷണങ്ങളാണ്.
ശ്വസിക്കാനുള്ള ബുദ്ധിമുട്ടാണ് ശ്വാസ തടസം എന്ന് പറയുന്നത്. ശ്വാസകോശത്തിലെ കാൻസർ കോശങ്ങള്‍ പെരുകുകയും ശേഷം ഇത് ശ്വാസനാളത്തിന്റെ പ്രവർത്തനം തടസപ്പെടുത്തുകയും ചെയ്യുന്നു. ഒപ്പം ശ്വാസകോശത്തിലേക്കുള്ള വായുവിന്റെ പ്രവാഹം കുറക്കുകയും ചെയ്യുന്നു. അങ്ങനെ ആവശ്യമായ വായു ശ്വസിക്കാൻ ബുദ്ധിമുട്ടുന്ന അവസ്ഥ ശരീരത്തിന് ഉണ്ടാവും. ഇത് കാൻസർ ബാധിതന് ശ്വാസതടസവും ക്ഷീണവും ഉണ്ടാക്കുന്നു.
പനി, ജലദോഷം ഒക്കെ ഉള്ള സമായത് സാധാരണ എല്ലാവർക്കും ചുമ ഉണ്ടാവാറുണ്ട്. എന്നാല്‍ ചുമ 10 ദിവസത്തില്‍ കൂടുതല്‍ ഉണ്ടാവുകയും പിന്നീടും അത് നിർത്താതെ തുടരുകയും ചെയ്താല്‍ തീർച്ചയായും വൈദ്യ പരിശോധന ഉറപ്പ് വരുത്തുക. കഫത്തില്‍ ഉണ്ടാകുന്ന രക്തം സാധാരണ പല കാരണങ്ങളാല്‍ ഉണ്ടാവാം.
മുറിവ് കാരണമോ പുണ്ണുകളോ മോണ രോഗങ്ങള്‍ കാരണമോ രക്തം കാണാൻ സാധ്യത ഉണ്ട്. എങ്കിലും രക്തത്തിന്റെ തോത് കുറവാണെങ്കിലും കൂടുതല്‍ ആണെങ്കിലും കഫത്തില്‍ രക്തം കാണപ്പെടുന്ന സാഹചര്യം വന്നാല്‍ ഡോക്ടറെ കാണുന്നത് നല്ലതാണ്.
കാൻസർ കോശങ്ങളുടെ വളർച്ച മൂലം വിശപ്പില്ലായ്മ ഉണ്ടാവുകയും ശരീര ഭാരം അനിയന്ത്രിതമായി കുറയുകയും ചെയ്യാറുണ്ട്. അങ്ങനെ മറ്റു കാരണങ്ങളൊന്നും ഇല്ലാതെ നാലോ അഞ്ചോ കിലോ പെട്ടെന്ന് കുറയുകയാണെങ്കില്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. പരിശോധന ആവശ്യമായ ലക്ഷണങ്ങളില്‍പ്പെട്ടതാണ് ഇതൊക്കെ. നിസാരമായി കാണാതെ ഡോക്ടറെ സമീപിക്കാവുന്നതാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group