പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാൻ ഇന്ധന കമ്പനികൾ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ധന കമ്പനികൾക്ക്, അവരുടെ നഷ്‌ടം കുറയ്‌ക്കാനായി സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങുകയും ചെയ്തതോടെയാണ് വിലകുറയ്ക്കാനൊരുങ്ങുന്നത് എന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
അധികം വൈകാതെ തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവും എന്നാണ് അറിയുന്നത്. ത്രൈമാസ പാദത്തില്‍ കമ്പനികളുടെ പ്രകടനം മികച്ച നിലയിലാണ്. അതിനാല്‍തന്നെ ഉപഭോക്താക്കള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാവുമെന്നാണ് കരുതുന്നത്.കഴിഞ്ഞ കുറേ മാസങ്ങളായി എണ്ണ കമ്പനികളുടെ പ്രകടനം മികച്ച നിലയിലാണ് തുടരുന്നത്. ഇതേ തുടര്‍ന്നാണ് വില കുറയ്‌ക്കാനൊരുങ്ങുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group