കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരിതബാധിതർക്ക് സർക്കാർ അനുവദിച്ച അടിയന്തര സഹായധനമായ 10,000 രൂപയില്‍നിന്നും വായ്പാ ഗഡു ഈടാക്കിയ കേരള ഗ്രാമീണ്‍ ബാങ്കിനെതിരേ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
വിഷയത്തില്‍ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് ജില്ലാ കളക്ടർക്കും ബാങ്ക് ചൂരല്‍മല ബ്രാഞ്ച് മാനേജർക്കും നിർദേശം നല്‍കി. സുല്‍ത്താൻ ബത്തേരിയില്‍ നടത്തുന്ന അടുത്ത സിറ്റിംഗില്‍ കേസ് പരിഗണിക്കും. ദുരിതാശ്വാസ ക്യാന്പുകളില്‍ കഴിയുന്ന 10 പേരാണ് ബാങ്കിനെതിരേ രംഗത്തുവന്നത്. സർക്കാർ സഹായം ബാങ്കിലെത്തിയതിന് പിന്നാലെയാണ് വായ്പാഗഡുവില്‍ വരവുവച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m