ക്രൈസ്തവര്‍ക്ക് നേരെ വർദ്ധിച്ചു വരുന്ന ആക്രമണങ്ങളെ അപലപിച്ച്‌ മനുഷ്യാവകാശ സംഘടന

ഈജിപ്തിലെ ക്രൈസ്തവർക്ക് നേരെയും ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെയും വർദ്ധിച്ചു വരുന്ന ആക്രമണങ്ങളെ യുകെ കേന്ദ്രമായ മനുഷ്യാവകാശ സംഘടന, ക്രിസ്റ്റ്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് (സി‌എസ്‌ഡബ്ല്യു) അപലപിച്ചു.

അപ്പർ ഈജിപ്തിലെ ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെ വർദ്ധിച്ചു വരുന്ന ആക്രമണങ്ങളിൽ സംഘടനയ്ക്കു ആശങ്കയുണ്ടെന്നും നിരപരാധികൾക്കെതിരെയുള്ള ഈ വിഭാഗീയ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായും, സി‌എസ്‌ഡബ്ല്യു സ്ഥാപക പ്രസിഡന്റ് മെർവിൻ തോമസ് പറഞ്ഞു.

മൂവായിരത്തോളം കോപ്റ്റിക് ക്രൈസ്തവർ അധിവസിക്കുന്ന അപ്പർ ഈജിപ്തിലെ മിന്യ പ്രവിശ്യയിലെ സമലൗട്ടിലെ അൽ-അസീബ് ഗ്രാമത്തിലെ അവരുടെ പുതിയ ഭവനങ്ങളും ദേവാലയനിർമാണ സ്ഥലവുമെല്ലാം പ്രദേശത്തെ തീവ്രവാദിസംഘം കല്ലുകളും നാടൻ ബോംബുകളും ഉപയോഗിച്ച് കൂട്ടാക്രമണം നടത്തി തീവെച്ചു നശിപ്പിക്കുകയായിരുന്നുവെന്ന് പറഞ്ഞു.

നവംബറിൽ എബൗ ഖർഖാസിലെ ബേനി ഖ്യാർ ഗ്രാമത്തിൽ ഒരു ക്രൈസ്തവ വിശ്വാസിയെ ജീവനോടെ കത്തിച്ചു. ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തി അവരുടെ സ്വത്തുക്കൾ വിൽക്കുന്നത് തടയുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group