അറസ്റ്റ് ചെയ്യപ്പെട്ട കത്തോലിക്ക മെത്രാനെയും വൈദികരേയും കുറിച്ച് ആശങ്ക അറിയിച്ച് മനുഷ്യാവകാശ സംഘടന…

ചൈന : ഷിന്‍ജിയാംഗ് രൂപതയില്‍ നിന്നും ഭരണകൂടം അറസ്റ്റ് ചെയ്ത മെത്രാനെയും പത്തു വൈദികരെയും, സെമിനാരി വിദ്യാര്‍ത്ഥികളെക്കുറിച്ചും രണ്ടു മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരറിവുമില്ലാത്തതില്‍ ആശങ്ക പ്രകടിപ്പിച്ച് മനുഷ്യാവകാശ സംഘടന.മെയ് 21-നാണ് ഹെനാന്‍ പ്രവിശ്യയിലെ ഷിന്‍ജിയാംഗില്‍ നിന്നും വത്തിക്കാന്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന അധോസഭയിലെ ബിഷപ്പ് ജോസഫ് ഴ്സങ് വെയിഷു അറസ്റ്റിലായത്. 10 വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളേയും അറസ്റ്റ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു മെത്രാന്റെ അറസ്റ്റ്. കൂട്ട അറസ്റ്റ് ആഗോളതലത്തില്‍ ചൈനയ്ക്കെതിരെകടുത്ത വിമര്‍ശനത്തിന് കാരണമായിരിന്നു. ഉപേക്ഷിക്കപ്പെട്ട ഒരു ഫാക്ടറി കെട്ടിടം സെമിനാരിയായി പരിവര്‍ത്തനം ചെയ്യുകയും, വൈദീക വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനായി വൈദികരെ നിയമിക്കുകയും ചെയ്തതാണ് അറസ്റ്റിന്പിന്നിലെ കാരണമായി ഭരണകൂടം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ
വൈദികരെ കുറ്റവാളികളായി ചിത്രീകരിച്ച് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന അധോസഭയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സര്‍ക്കാര്‍ അടിച്ചമര്‍ത്തലിന്റെ ഭാഗമാണ് ഈ അറസ്റ്റ് എന്നാണ് ചൈനയിലെ കത്തോലിക്കാ വിശ്വാസികള്‍ പറയുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group