“ഹ്യൂമാനിറ്റേറിയൻ ഹോസ്പിറ്റൽ”ആശയവുമായി ചിറമേൽ അച്ചൻ

പാവപ്പെട്ട മനുഷ്യർക്ക് അത്താണിയാകാൻ നാല് ലക്ഷത്തോളം ആളുകൾക്ക് വേണ്ടിയുള്ള ഒരു സൂപ്പർ സ്പെഷ്യലിറ്റി ഹ്യൂമാനിറ്റേറിയൻ
ഹോസ്പിറ്റൽ ,എല്ലാവർക്കും സൗജന്യ ചികിത്സ. ഒരു വെക്തി മാസം അഞ്ഞൂറ് രൂപ വെച്ചു അങ്ങനെ ഒരു വർഷം ആറായിരം രൂപ അടച്ചാൽ ഒരു വർഷത്തേക്ക് സൗജന്യമായി ചികത്സ പ്രധാനം ചെയ്യുന്ന ഒരു സ്വപ്ന പദ്ധതിയുമായി ഫാ.ഡേവിസ് ചിറമേൽ. ഇതിനാവശ്യം ഇരുപത്തഞ്ചു ഏക്കറോളം വരുന്ന ഭൂമിയാണ്. എന്നാൽ അച്ചൻ ഈ ആവശ്യമായി മുൻപോട്ടു വന്നപ്പോൾ സൗജന്യമായി സ്ഥലം വിട്ടുനൽകാൻ നല്ലവരായ ആളുകൾ തയ്യാറായിട്ടുണ്ട്. സാധാരണക്കാരിൽ സാധാരണക്കാരന്റെ കൂടെ നിന്നുകൊണ്ട് ദൈവസ്നേഹത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും കൂട്ടായിമ പടുത്തുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രൊജക്റ്റ് അച്ചൻ മുൻപോട്ടു വെക്കുന്നത്. സേവന മനോഭാവമുള്ള ഡോക്ടർമാരെയും നഴ്സുമാരെയും ഈ സംഭരംഭത്തിലേക്ക് അച്ചൻ സ്വാഗതം ചെയ്യുന്നു. സോഷ്യൽ മീഡിയയിൽ അച്ചന്റെ ആശയത്തെ അനുകൂലിച്ചു നിരവധി ആളുകൾ മുൻപോട്ടു വന്നിട്ടുണ്ട്.
https://fb.watch/5RBSU7rRSc/


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group