മുനമ്പത്തെ ഭൂമിയുടെ പേരിലുള്ള ഏറ്റവും വലിയ അവകാശം അവിടെ ജനിച്ചു ജീവിക്കുന്ന മനുഷ്യർക്കാണ് : ആർച്ച് ബിഷപ്പ് തോമസ് നെറ്റോ

മുനമ്പത്തെ ഭൂമിയുടെ പേരിലുള്ള ഏറ്റവും വലിയ അവകാശം അവിടെ ജനിച്ചു ജീവിക്കുന്ന മനുഷ്യർക്കാണെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ.

പരിഹാര നടപടികൾ നീട്ടിക്കൊണ്ടുപോകുന്നത് പ്രശ്‌നങ്ങൾ വഷളാക്കാനും തത്പരകക്ഷികൾക്ക് അവരുടെ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാനും മാത്രമേ ഉപകാരപ്പെടുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുനമ്പം സമരത്തിന് പിന്തുണ അർപ്പിച്ച് കത്തോലിക്ക രൂപതകളും ക്രൈസ്‌തവ സഭാ വിഭാഗങ്ങളും സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, സന്നദ്ധ പ്രവർത്തകരും സംയുക്തമായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത‌ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മുനമ്പത്തെ ഭൂമിയുടെ പേരിലുള്ള ഏറ്റവും വലിയ അവകാശം അവിടെ ജനിച്ചു ജീവിക്കുന്ന മനുഷ്യർക്കാണ്. കോടതി വ്യവഹാരത്തിലൂടെ തീരദേശ ജനതയെ ആജീവനാന്ത ആശങ്കയിൽ നിലനിർത്തുവാൻ കഴിയില്ല. അവർ നേരിടുന്ന പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരവും അർഹമായ നീതിയും ലഭ്യമാകണം. അതിനായി സർക്കാർ എത്രയും വേഗം നീതിപൂർവമായ ഇടപെടൽ നടത്തണമെന്നും അദ്ദേഹം കുട്ടിച്ചേർത്തു. പീഡനവും വേദനയും അനുഭവിക്കുന്ന ജനസമുഹത്തോട് ഐക്യപ്പെടുക എന്നത് ഏതൊരു മനുഷ്യസ്നേഹിയുടെയും കടമയാണെന്ന് മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാൻ മാത്യൂസ് മാർ പോളികാർപ്പസ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group