ദൈവത്തിന്റെ വഴികളിലൂടെ സഞ്ചരിച്ചാൽ വചനം പറയുന്നതുപോലെ വചനം എന്ന നൂറുമേനി വിത്ത് നമ്മുടെ ജീവിതത്തിലും ഫലം പുറപ്പെടുവിക്കാം..

ക്രിസ്തീയ സഭകൾക്കും, ആൽമിയ ജീവിതത്തിന്റെ വളർച്ചയ്ക്കും തണുത്തുറയാത്ത യുവത്വമാണ് ആവശ്യം. യുവ ‍ തലമുറയെ നിര്‍വികാരത ബാധിച്ചാല്‍ അപകടമാണ്. എവിടെയും നന്മയുടെ പക്ഷം ചേര്‍ന്ന് നെഞ്ചുറപ്പോടെ നിലനില്‍ക്കുവാന്‍ യുവത്വത്തിനാകണം. പുതിയ രൂപത്തിലും ഭാവത്തിലും തിന്മയുടെ വക്താക്കള്‍ സമൂഹത്തില്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ അവയെല്ലാം തിരിച്ചറിയാനുള്ള ജാഗ്രത യുവത്വത്തിനാവശ്യമാണ്. യൗവന കാലത്ത് പാപത്തിലും ലോകത്തിന്റെ മോഹത്തിലും മോശമായ കൂട്ടുകെട്ടിലും വഴുതിവീഴാനുള്ള സാധ്യത വളരെ കൂടുതലാണ്.

യൗവനകാല ഘട്ടത്തിൽ നാം കർത്താവിനോട് അടുക്കുകയും, വചനം വായിക്കുകയും , യൗവന കാലത്ത് ദൈവഹിതത്തിന് അനുസ്യതമായി ജീവിക്കുകയും ചെയ്യണം. ഇന്നത്തെ സമൂഹത്തിൽ നാം പലപ്പോഴും കാണുന്നത് യൗവനകാലത്ത് ജീവിതം ആഘോഷിക്കുകയും എന്നാൽ മരണത്തോട് അടുക്കുന്ന വാർദ്ധക്യകാലത്ത് മരണത്തെ ഭയപ്പെട്ട് ദൈവത്തോട് അടുക്കുകയും ചെയ്യുന്നതാണ് പലപ്പോഴും കാണാറുള്ളത്. എന്നാൽ യൗവന കാലഘട്ടത്തിൽ തന്നെ കർത്താവിന്റെ വഴികളിലൂടെ സഞ്ചരിക്കാൻ നാം ഓരോരുത്തർക്കും കഴിയണം. എങ്കിൽ മാത്രമേ ദൈവത്തിന്റെ അനുഗ്രഹം ചെറുപ്പ കാലഘട്ടത്തിൽ തന്നെ നമ്മുടെ ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ.

യൗവന കാലഘട്ടം ആരോഗ്യമുള്ള കാലഘട്ടം ആണ്. വളരെയേറെ ഊർജ്ജസ്വലതയുള്ള കാലഘട്ടം ആണ്. ആരോഗ്യമുള്ള യൗവന കാലഘട്ടത്തിൽ നാം കർത്താവിനു വേണ്ടി വളരെയധികം പ്രയോജനപ്പെടുത്തുവാൻ സാധിക്കും. ശൈശവത്തില്‍ തന്നെ നടക്കേണ്ട വഴിപരിശീലിപ്പിക്കുക; വാര്‍ധക്യത്തിലും അതിൽ നിന്നു വ്യതിചലിക്കുകയില്ല എന്ന് തിരുവചനം പറയുന്നു. ചെറുപ്പ കാലത്തിൽ ദൈവത്തിന്റെ വഴികളിലൂടെ സഞ്ചരിച്ചാൽ വചനം പറയുന്നതുപോലെ വചനം എന്ന നൂറുമേനി വിത്ത് നമ്മുടെ ജീവിതത്തിലും ഫലം പുറപ്പെടുവിക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group