അരുണാചൽപ്രദേശിലെ തിറാപ് ജില്ലയിൽ ക്രിസ്ത്യൻ ആധിപത്യമുള്ള ഗ്രാമത്തിലുണ്ടായ തീപിടുത്തത്തിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ക്രൈസ്തവഭവനങ്ങള അഗ്നിക്കിരയാവുകയും ചെയ്തു. അരുണാചൽപ്രദേശിലെ വടക്കുകിഴക്കൻ മേഖലയിലെ ലോoഗ്ഗിയാങ് ഗ്രാമത്തിലാണ് തീപിടുത്തമുണ്ടായത് . ഇരകളെ സഹായിക്കുവാനും അടിയന്തരമായി സഹായം നൽകാനും മിയോവോയിലെ ബിഷപ്പ് ജോർജ് പള്ളിപറമ്പിൽ അഭ്യർത്ഥിച്ചു. 136 വീടുകൾ പൂർണമായും കത്തിനശിച്ചു. 500 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട് ഭൂരിഭാഗവും ക്രൈസ്തവ വിശ്വാസികളാണ്. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം അറിവായിട്ടില്ല. കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു, പ്രതിസന്ധിയിലായിരിക്കുന്ന ജനങ്ങൾക്ക് ആവശ്യമായ അടിയന്തരസഹായം നൽകാൻ രൂപതാകളും വിശ്വാസ സമൂഹവും സന്നദ്ധ സംഘടനകളും മുന്നോട്ട് വരണമെന്നും ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിൽ അഭ്യർത്ഥിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group