പെൺകുട്ടികൾക്കെതിരെ അതിക്രമണം തുടർകഥയാകുന്ന നൈജീരിയയിൽ വീണ്ടും 371 ഓളം സ്കൂൾ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ജാംഗ്ബ പട്ടണത്തിലെ സർക്കാർ സ്കൂളിൽ നിന്നാണ് വിദ്യാർത്ഥികളെ തട്ടികൊണ്ടുപോയത്.നൈജീരിയൻ സായുധ സേന സംയൂക്ത തിരച്ചിൽ ആരഭിച്ചിട്ടുണ്ട്. സംഭവം പുറതനറിഞ്ഞതോടെ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ ഉൾപ്പെടെ സ്കൂൾ പരിസരത്തു ആയിരത്തോളം ആൾക്കാരാണ് തടിച്ചുകൂടിയത്.സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ആക്രമണ സംഭവങ്ങൾ തുടർകഥയാകുന്ന നൈജീരിയയിൽ ക്രൈസ്തവ വിരുദ്ധ പീഡനങ്ങളും വർധിച്ചുവരുകായാണ്. ആക്രമണങ്ങൾ തടയുന്നതിൽ പ്രസിഡണ്ട് മുഹമ്മദ് ബുഹാരിയയുടെ നേതൃത്വത്തിലുള്ള ഭരണകൂടം തികഞ്ഞ പരാജയമാണ് എന്നുള്ള ആരോപണം ശക്തമായി കൊണ്ടിരിക്കുകയാണ് .കഴിഞ്ഞ ഡിസംബർ 11 ന് കൻകരയിൽ നിന്ന് 300 ഓളം വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചുവെങ്കിലും 2018 തട്ടികൊണ്ടുപോയ നൂറ്റിപത് പെൺകുട്ടികളിൽ 5 പേര് കൊല്ലപ്പെട്ടു. 42 പേരെ ഇതുവരെയും മോചിപ്പിച്ചിട്ടില്ല .ക്രിസ്തുമതം ഉപേക്ഷിച്ച കാരണത്തിന്റെ പേരിൽ 3 വർഷമായ ഷെറീബ ഉൾപ്പെടെ നിരവധി പെൺകുട്ടികൾ മുസ്ലിം ഭീകരരുടെ തടങ്കലിൽ കഴിയുകയാണ് .ഇനിയും നൈജീരിയൻ ഭരണകൂടം പ്രശ്നത്തിൽ മതിയായ നിയമ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള അതിക്രമങ്ങളും ദുർബല വിഭാഗങ്ങൾക്കു നേരെയുള്ള അതിക്രമങ്ങളും നൈജീരിയയിൽ തുടർകഥയാകുമെന്ന് പ്രദേശ വാസികൾ അഭിപ്രായപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group