നൈജീരിയയിൽ നൂറിലധികം വിദ്യാർത്ഥികളെ വീണ്ടും തട്ടിക്കൊണ്ടുപോയി

നൈജീരിയയിലെ സ്കൂളിൽനിന്ന് നൂറിലധികം വിദ്യാർത്ഥികളെയും എട്ടിൽ അധികം ജീവനക്കാരെയും തട്ടിക്കൊണ്ടുപോയതായി പുതിയ റിപ്പോർട്ട്.
മൂന്ന് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
കുട്ടികളുടെ എണ്ണത്തിൽ ഇനിയും കൃത്യത വന്നിട്ടില്ല. മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കളുടെ ഫോണുകളിലേക്ക് വിളിച്ചതായും റിപ്പോർട്ട് ഉണ്ട് .
നൈജീരിയയിൽ ശക്തമായിക്കൊണ്ടിരിക്കുന്ന തീവ്രവാദത്തിന് അനന്തരഫലമാണ് തുടരെ ഉണ്ടാവുന്ന ഈ തട്ടിക്കൊണ്ടുപോകലുകൾ . ഇതിനെതിരെ ഭരണകൂടം ക്രിയാത്മകമായ നടപടി സ്വീകരിക്കാത്തതിൽ രാജ്യത്തിന്റെ പലഭാഗങ്ങളിൽനിന്നും പ്രതിഷേധം ശക്തമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group