ലോക സമാധാനത്തിനായി പ്രാര്‍ത്ഥിച്ച് ഫാത്തിമയിൽ ഒരുമിച്ചു കൂടിയത് ലക്ഷക്കണക്കിന് വിശ്വാസികൾ

യുദ്ധരൂക്ഷിതമായിരിക്കുന്ന വിശുദ്ധ നാടിനായും യുക്രൈനുവേണ്ടിയും സമാധാനമില്ലാത്ത മറ്റ് നാടുകള്‍ക്കായും ഏകമനസ്സോടെ പരിശുദ്ധ മറിയത്തിന്‍റെ മധ്യസ്ഥത തേടി ഫാത്തിമ മാതാവിന്‍റെ തിരുസന്നിധിയില്‍ പ്രാർത്ഥനകളുമായി വിവിധ രാജ്യങ്ങളില്‍ നിന്ന് ഒരുമിച്ചു കൂടിയത് രണ്ട് ലക്ഷത്തിലധികം വിശ്വാസികള്‍.

ഒന്നാം ലോകമഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തിലുണ്ടായ ഫാത്തിമാ ദര്‍ശനങ്ങള്‍ അനുസ്മരിച്ചായിരുന്നു ബഹുജനപങ്കാളിത്തോടെ പ്രാര്‍ത്ഥനകള്‍ നടത്തപ്പെട്ടത്.

ദൈവത്തെ നിഷേധിക്കുന്നത് ആളുകള്‍ നിറുത്തിയില്ലെങ്കില്‍ അതിലും മോശമായ ഒന്ന് പൊട്ടിപ്പുറപ്പെടും എന്ന് മാതാവ് അന്ന് നല്‍കിയ മുന്നറിയിപ്പ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയ കര്‍ദ്ദിനാള്‍ അമേരിക്കോ അഗ്വിര്‍ വിവരിച്ചു. അത് മറ്റൊരു ലോകമഹായുദ്ധത്തിലാണ് അവസാനിക്കുക”- കര്‍ദ്ദിനാള്‍ വിവരിച്ചു. സമാധാനം പുലരണമെന്ന നിയോഗവുമായിട്ടായിരുന്നു ഫാത്തിമയില്‍ ദൈവമാതാവിന്‍റെ മാധ്യസ്ഥം യാചിച്ചു കൊണ്ട് പ്രാര്‍ത്ഥനകൾ നടത്തപ്പെട്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group