അഡിഗ്രാറ്റ് : എത്യോപ്യയിലെ ഓറിയന്റൽ ഓർത്തഡോക്സ് പള്ളിക്കുനേരെയുണ്ടായ ആക്രമണത്തിൽ 750 ഓളം വിശ്വാസികൾ മരിച്ചതായി റിപ്പോർട്ടുകൾ .എത്യോപ്യൻ സർക്കാരും മധ്യ എത്യോപ്യയയിൽ _ആംഹാര_ മിഷയാലും തമ്മിലുള്ള സംഘർഷമാണ് ആക്രമണത്തിന് വഴിയൊരുക്കിയതെന്ന് ചർച്ച് ടൈംസ് യു കെ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണ സമയത്ത് പള്ളിയിൽ ഏകദേശം ആയിരത്തോളം വിശ്വാസികൾ ഉണ്ടായിരുന്നതായും _പെട്ടകത്തിന്റെ_ [പഴയനിയമത്തിൽ പ്രതിപാദിക്കുന്ന _പേടകം_ ] റൈഡറുകൾ ലക്ഷ്യമിട്ടുകൊണ്ടും ആണ് ആക്രമണം നടന്നതെന്ന് പറയുന്നു . ഏകദേശം 36 ദശലക്ഷം അംഗങ്ങളുള്ള ഓറിയന്റൽ ഓർത്തഡോക്സ് സഭയായ എത്യോപ്യൻ ഓർത്തഡോക്സ് ത്വഹെഡേ ചർച്ചിന്റെതാണ് ആക്രമണം നടന്ന പള്ളി. കഴിഞ്ഞ നവംബർ മുതൽ സംഘർഷങ്ങൾ പതിവായ ടൈഗ്രേ മേഖലയിൽ ഇതുവരെയും മാധ്യമങ്ങളെ അനുവദിച്ചിട്ടില്ല, ആയിരക്കണക്കിന് ആൾക്കാർ ഓരോവർഷവും ഇവിടെ കൊല്ലപ്പെടുകയും ആശയ വിനിമയ സൗകര്യം പൂർണമായും തകരാറിലായതായും റിപ്പോർട്ടുകൾ പറയുന്നു. സംഘർഷം രൂക്ഷമായ നവംബറിൽ ഫ്രാൻസിസ് മാർപാപ്പയും പ്രദേശത്തെ സഭാ നേതൃത്വവും സമാധാന സംഭാഷണത്തിന് ഭരണാധികാരികളോട് ആഹ്വാനം ചെയ്തിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group