‘ക്രിസ്തുവാണ് നമ്മുടെ ഭാവി’ എന്ന ആപ്തവാക്യവുമായി ഹംഗറിയിലേക്ക് ഫ്രാൻസിസ് പാപ്പ ആഗതനാകാൻ ഇനി മണിക്കൂറുകൾ മാത്രം.
പാപ്പയെ വരവേൽക്കാനുള്ള തയാറെടുപ്പുകൾ ഹംഗറി പൂർത്തിയാക്കിക്കഴിഞ്ഞു. ഏപ്രിൽ 28 മുതൽ 30വരെയാണ് വിശുദ്ധ പത്രോസിന്റെ 266-ാം പിൻഗാമിയായ ഫ്രാൻസിസ് പാപ്പയുടെ ഹംഗേറിയൻ പര്യടനം.
പ്രാദേശിക സമയം രാവിലെ 10.00നാണ് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) പാപ്പ ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽ എത്തിച്ചേരുന്നത്.
ഭരണാധിപന്മാർ, സഭാനേതാക്കൾ, അൽമായർ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ അഭയാർത്ഥികളെയും പാവപ്പെട്ടവരെയും വാഴ്ത്തപ്പെട്ട ലാസ്ലോ ബാത്യാനി സ്ട്രാറ്റ്മാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടികളെയും പാപ്പ സന്ദർശിക്കും. യുവജനങ്ങൾ, ബിഷപ്പുമാർ, വൈദികർ, ഡീക്കൻമാർ, സമർപ്പിതർ, സെമിനാരി വിദ്യാർത്ഥികൾ, അജപാലന ശുശ്രൂഷകർ, അക്കാദമിക- സാംസ്‌കാരിക രംഗത്തെ പ്രതിനിധികൾ എന്നിവരുമായും കൂടികാഴ്ച നടത്തും. ഏപ്രിൽ 30ന് കൊസൂത്ത് ലാജോസ് ചത്വരത്തിലാണ് പേപ്പൽ ദിവ്യബലി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group