സര്‍ക്കാരിന്റെ അവഗണനയിലും കര്‍ഷകദ്രോഹ സമീപനത്തിലും പ്രതിഷേധിച്ച് ചിങ്ങം ഒന്നിലെ സര്‍ക്കാരിന്റെ കര്‍ഷക ദിനാചരണം ബഹിഷ്കരിച്ച് പട്ടിണിസമരം നടത്തുമെന്നു കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ്. സമരത്തിന്റെ ഭാഗമായി 100 കേന്ദ്രങ്ങളില്‍ കര്‍ഷക പ്രതിഷേധം സംഘടിപ്പിക്കും.
സംസ്ഥാനതല പട്ടിണി സമരം 17ന് രാവിലെ 10ന് ആലപ്പുഴ കളക്ടറേറ്റ് പടിക്കല്‍ ആരംഭിക്കും. രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കോ ഓര്‍ഡിനേറ്റര്‍ കെ.വി. ബിജു, സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍, സംസ്ഥാന ചെയര്മാന് അഡ്വ. ബിനോയ് തോമസ്, ജനറല്‍ കണ്‍വീനര്‍ പ്രഫ. ജോസുകുട്ടി ഒഴുകയില്‍ തുടങ്ങിയവർ നേതൃത്വം നൽകും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group