കാൻബെറ: ലൈംഗിക ദുരുപയോഗ ആരോപണങ്ങളോട് പ്രതികരിക്കാൻ രാജ്യവ്യാപകമായി പ്രോട്ടോകോൾ സംവിധാനം നടപ്പിലാക്കി ഓസ്ട്രേലിയൻ സഭ നേതൃത്വം .കത്തോലിക്കാ സഭയിലെ ലൈംഗിക ആരോപണങ്ങളോട് പ്രതികരിക്കുവാൻ ഫെബ്രുവരി മുതൽ ദേശീയതലത്തിൽ പ്രോട്ടോകോൾ സംവിധാനം ഉണ്ടായിരിക്കുമെന്ന് ഓസ്‌ട്രേലിയൻ മെത്രാന്മാർ കഴിഞ്ഞ ആഴ്ച്ച പ്രഖ്യാപിച്ചിരുന്നു പുതിയ പ്രോട്ടോകോൾ സംവിധാനത്തിന്റെ പ്രേത്യേകതകളിൽ ഒന്ന് അത് ഒരു ദേശിയ ചട്ടക്കൂട് നൽകുന്നു എന്നാണ് .ഇത് വഴി ആശങ്കകളും ആരോപണങ്ങളും കൈകാര്യം ചെയ്യുന്നതിന് സുസ്ഥിരമായ ഒരു സമീപനം ഉറപ്പു നൽകുന്നുവെന്ന് ഓസ്‌ട്രേലിയൻ ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റ് ബി മാർക്ക് കോളറഡ്ജ് പറഞ്ഞു. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ആരോപണങ്ങളോട് പ്രതികരിക്കുമ്പോൾ സഭാ നേതൃത്വം പാലിക്കണ്ട തത്വങ്ങളും സ്വീകരിക്കേണ്ട നടപടികളുമാണ് പുതിയ പ്രോട്ടോകോൾ നിലവിലുള്ള പ്രോട്ടോകോൾ വർഷാവസാനം വരെ ഉപയോഗത്തിലുണ്ടായിരിക്കും 2020 മെയ് മാസത്തിൽ ഓസ്‌ട്രേലിയൻ സഭ അംഗീകരിച്ച ദേശിയ കത്തോലിക്കാ സംരക്ഷണ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള പുതിയ പ്രോട്ടോകോൾ റോയൽ കമ്മീഷൻ റിപ്പോർട്ടിനുള്ള മറുപടികൂടിയാണ് . 2020 നവംബറിൽ ചേർന്ന ബിഷപ്പുമാരുടെ യോഗത്തിലാണ് പുതിയ പ്രോട്ടോക്കോളിന് അംഗീകാരം മൽകിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group