ഇന്ത്യന്‍ ട്രാക്കുകളില്‍ ചീറിപ്പായാന്‍ ഹൈഡ്രജന്‍ ട്രെയിനുകൾ എത്തുന്നു

കൊച്ചി : ഇന്ത്യൻ റെയില്‍വേയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ വൈകാതെ ഓടിത്തുടങ്ങുമെന്ന് റിപ്പോര്‍ട്ട് . പൊതുഗതാഗത മേഖലയെ ഹരിതവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഹൈഡ്രജൻ ട്രെയിൻ ഓടി തുടങ്ങുക.

ഹരിയാനയിലെ ജിന്ദ് ജില്ലയിലൂടെയാവും ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഓടുക. ഈ വര്‍ഷം അവസാനത്തോടെ ഹൈഡ്രജൻ പവര്‍ തീവണ്ടികള്‍ ഓടിത്തുടങ്ങുമെന്നും ഇതിനായുള്ള രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ പവര്‍ പ്ലാന്റ് ജിന്ദില്‍ ആരംഭിക്കുമെന്നും റെയില്‍വേ വക്താക്കളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നോര്‍ത്തേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ശോഭൻ ചൗധരി കഴിഞ്ഞ ദിവസം ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് ഇത് സംബന്ധിച്ച്‌ സൂചനകള്‍ നല്‍കിയത്. നിലവില്‍ ജര്‍മ്മനിയില്‍ മാത്രമാണ് ഹൈഡ്രജൻ ട്രെയിനുകള്‍ ഓടുന്നതെന്നും ഇന്ത്യ എങ്ങനെയാണ് ഇത്തരം ട്രെയിനുകള്‍ ആരംഭിക്കുന്നത് എന്നറിയാൻ ലോകം മുഴുവൻ പദ്ധതി ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പ്ലാന്റ്ജിന്ദ് ജില്ലയിലെ റെയില്‍വേ ജംഗ്ഷനു സമീപം സ്ഥാപിക്കും. പ്ലാന്റിന്റെ വികസനം അവസാന ഘട്ടത്തിലെത്തിയതായും ജലത്തില്‍ നിന്ന് ഹൈഡ്രജൻ ഉല്‍പാദിപ്പിക്കുമെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു. എട്ട് ബോഗികളുള്ള ഹൈഡ്രജൻ ഇന്ധന അധിഷ്ഠിത ട്രെയിൻ പരിസ്ഥിതി സൗഹൃദമായിരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group