കൊച്ചി: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി. ഇതോടെ അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്ക് ദിശയില്‍ സഞ്ചരിച്ച് മധ്യ-കിഴക്കൻ അറബിക്കടലില്‍ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.
ഇന്നലെ മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം സജീവമായി. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും വ്യാപകമായ മഴ ലഭിച്ചു. നാളെ മുതല്‍ ഒമ്പതാം തീയതി വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും, മറ്റന്നാള്‍ ആലപ്പുഴ, എറണാകുളം ജില്ലകളിലുമാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. അടുത്ത അഞ്ചുദിവസം കേരളത്തില്‍ വ്യാപകമായി മഴയുണ്ടാകും. ഇടിമിന്നല്‍, ശക്തമായ കാറ്റ് എന്നിവയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.
ജൂണ്‍ 7 മുതല്‍ 9 വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group