“ഞാനും കുടിയേറ്റക്കാരുടെ മകനാണ്” :ആശ്വാസ സന്ദേശം അയച്ച് ഫ്രാൻസിസ് പാപ്പാ

അമേരിക്കയിലെ പനാമയിലെ ലജാസ് ബ്ലാങ്കസിൽ ഒത്തുകൂടിയ ഒരുകൂട്ടം കുടിയേറ്റക്കാരായ സഹോദരങ്ങൾക്ക് കത്തിലൂടെ ആശ്വാസവും പ്രത്യാശയും പകർന്നുകൊണ്ട് ഫ്രാൻസിസ് പാപ്പാ കത്തയച്ചു. കത്തിൽ താനും കുടിയേറ്റക്കാരുടെ മകനാണ് എന്ന് പാപ്പാ വെളിപ്പെടുത്തി.

കുടിയേറ്റക്കാർ ഒത്തുചേരുന്ന അവസരത്തിൽ അവരോടൊപ്പം ആയിരിക്കുവാൻ തനിക്കുള്ള അതിയായ സന്തോഷം പങ്കുവച്ചുകൊണ്ടാണ് പാപ്പാ തന്റെ കത്ത് ആരംഭിക്കുന്നത്. മെച്ചപ്പെട്ട ഭാവി തേടി കുടിയേറിയ തന്റെ മാതാപിതാക്കൾ അനുഭവിച്ച ദുരിതങ്ങളും പട്ടിണിയുടെ കയ്പ്പു നിറഞ്ഞ അനുഭവങ്ങളും ഇല്ലായ്മയുടെ നിമിഷങ്ങളുമെല്ലാം പാപ്പാ ഓർത്തെടുത്തു. എന്നാൽ ഹൃദയത്തിൽ എപ്പോഴും ഉണ്ടായിരുന്ന പ്രതീക്ഷയുടെ നാമ്പുകളും പാപ്പാ അനുസ്മരിച്ചു.

തനിക്കുവേണ്ടി കൂട്ടായ്മയിൽ പങ്കെടുക്കുന്ന സഭയുടെ പ്രതിനിധികൾക്ക് പാപ്പാ നന്ദി പറഞ്ഞു. സഭയുടെ മാതൃമുഖത്തിന്റെ പ്രതിഫലനമാണ് അവരെന്നും, വെറോനിക്ക ദുരിതനിമിഷങ്ങളിൽ യേശുവിന്റെ തിരുമുഖം തുടക്കുവാൻ ധൈര്യപൂർവം കടന്നുവന്നതുപോലെ, നിങ്ങളുടെ കൂടെ ആയിരിക്കുവാൻ മനസു കാണിച്ച അവരെ പ്രത്യേകം നന്ദിയോടെ സ്മരിക്കുന്നുവെന്നും പാപ്പാ കത്തിൽ എടുത്തു പറഞ്ഞു. തങ്ങളുടെ സ്വന്തം ദേശം ഉപേക്ഷിച്ചുകൊണ്ട് മറ്റൊരു സ്ഥലത്തേക്ക് കുടിയേറുവാൻ നിർബന്ധിതരാക്കപ്പെട്ട കുടിയേറ്റക്കാർ യേശുവിൻ്റെ പീഡാനുഭവ നിമിഷങ്ങളിൽ പങ്കുചേരുന്നവരാണെന്നും പാപ്പാ ഓർമിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m