ഞാൻ പാപ്പായെ ക്രിസ്ത്യാനിയാക്കി” എന്ന പുസ്തകത്തിന് മാർപാപ്പാ ആമുഖമെഴുതി.

1936ൽ ബോനോസ് അയേഴ്‌സിൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ജ്ഞാനസ്നാനം നൽകിയ സലേഷ്യൻ മിഷനറിയായ ഫാ. ഡോൺ എൻറിക്കോ പോസോളിയുടെ ജീവചരിത്രത്തിന് മാർപാപ്പ ആമുഖം എഴുതി.

ഫെറുച്ചോ പാള്ളവേര എഴുതിയ ഫാ. എൻറിക്കോയുടെ ജീവചരിത്രമായ “ഹോ ഫാട്ടോ ക്രിസ്റ്റ്യാനോ ഇൽ പാപ്പാ” (“ഞാൻ മാർപ്പാപ്പയെ ഒരു ക്രിസ്ത്യാനിയാക്കി”) എന്ന പുസ്തകത്തിനാണ് പരിശുദ്ധ പിതാവ് ആമുഖമെഴുതിയത്.

ഈ ജീവചരിത്രം ഇറ്റലിയിലെ വിവിധ നഗരങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിലാണ് പ്രകാശനം ചെയ്യുക..

ജ്ഞാനസ്നാനം നൽകുക മാത്രമല്ല നവസന്യാസ കാലഘട്ടം വരെ പാപ്പായുടെ ദൈവവിളി പിൻതുടർന്ന വൈദീകനായിരുന്നു ഫാ. എൻറിക്കോ.

ആമുഖത്തിൽ ഫാ. എൻറിക്കോയുടെ വിവിധ സവിശേഷതകൾ മാർപാപ്പാ വിവരിക്കുന്നുണ്ട്. യാഥാർത്ഥ്യങ്ങളെകുറിച്ച്‌ നല്ല അവബോധമുണ്ടായിരുന്ന ഫാ. എൻറിക്കോയുടെ പക്കലേക്ക് എന്തെങ്കിലും ഒരു പ്രശ്നമുള്ളപ്പോഴും, ഒരു ഉപദേശം അവശ്യമുള്ളപ്പോഴും ഏതൊരാളും പോകുമായിരുന്നെന്ന് പാപ്പാ കുറിച്ചു . പതിവില്ലാത്തതെന്തെങ്കിലും സംഭവിച്ചാൽ പോലും അത് വിശദീകരിക്കാൻ അദ്ദേഹത്തിന് ഒരു പ്രത്യേക രീതിയുണ്ടായിരുന്നതുo പാപ്പാ ഓർമ്മിച്ചു. അദ്ദേഹത്തിന്റെ ക്ഷമ നശിക്കുന്നതിന്റെ ഏക ലക്ഷണം തലയുടെ മുകളിൽ കൈവച്ച് അഞ്ചു വിരലുകളും കൊണ്ട് ചൊറിഞ്ഞ് “കനാസ്തോസ്….” (ചവറ്റുകൊട്ട) എന്നു പറയുന്നതും ഫ്രാൻസിസ് പാപ്പാ ഓർത്തെടുത്തു. ആളുകൾക്ക് അദ്ദേഹം നൽകിയിരുന്ന ഉപദേശങ്ങളിൽ നിന്ന് അദ്ദേഹം അസാമാന്യ ബുദ്ധിമാനായിരുന്നു എന്ന് മനസ്സിലാക്കാൻ ഒരു പ്രയാസവുമില്ലായിരുന്നെന്നും പാപ്പാ കൂട്ടിച്ചേർത്തു.

മണിക്കൂറുകൾ കുമ്പസാര കൂട്ടിൽ ചിലവഴിച്ചിരുന്ന അദ്ദേഹം വർഷങ്ങൾ പിന്നിട്ടപ്പോൾ ബോനേസ് അയേഴ്സിലെ മുഴുവൻ സലേഷ്യൻകാർക്കും ചുറ്റുമുള്ള സമൂഹങ്ങൾക്കും മാത്രമല്ല നിരവധി രൂപതാ വൈദീകർക്കും ഒരു ഉത്തമ വൈദികനായിരുന്നു . സഹായിയായ മറിയത്തിന്റെ (Maria Ausiliatrice) സന്യാസിനി സഭയിലെ സന്യാസിനികളുടെ കുമ്പസാരത്തിനായും ഇടയ്ക്കിടെ പോയിരുന്ന അദ്ദേഹം ഒരു മഹാനായ കുമ്പസാരക്കാരനായിരുന്നു എന്നതുo ഫ്രാൻസിസ് പാപ്പാ ഓർമ്മിച്ചു.
1955 ൽ വൈദീകനാകാൻ തീരുമാനിച്ച ജോർജ് മാരിയോ ബെർഗോഗ്ലിയോ തന്റെ തീരുമാനം ആദ്യം അറിയിച്ചത് ഫാ.എൻറിക്കോയെ ആയിരുന്നു. കാരണം അമ്മയേക്കാൾ തന്നെ മനസ്സിലാക്കാൻ പിതാവിന് കഴിയുമെന്ന് തനിക്ക് അറിയാമായിരുന്നു. ഉടൻ തന്നെ പിതാവ് ഇക്കാര്യത്തിൽ ഉൽസാഹം കാണിച്ചു. എന്നാൽ അമ്മ, ഈ തീരുമാനമെടുക്കുന്നതിന് മുമ്പ് നന്നായി ചിന്തിക്കണമെന്നും പഠനം തീർത്ത് ബിരുദം നേടണമെന്നുമാണ് പ്രതികരിച്ചത്. രണ്ടു കൊല്ലങ്ങൾക്ക് ശേഷം 1957ൽ ബെർഗോഗ്ലിയോക്ക് ഗുരുതരമായ ആരോഗ്യപ്രശ്നം നേരിട്ടു. വലതു ശ്വാസകോശ സംബന്ധമായ അസുഖവും നിർത്താതെയുള്ള വേദനയും മൂലം അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട്, ശ്വാസകോശത്തിലെ അണുബാധ മൂലം മരിക്കാൻ സാധ്യതയുണ്ടായതിനാൽ ശ്വാസകോശത്തിന്റെ മുകൾഭാഗം നീക്കം ചെയ്യേണ്ടിവരികയും ചെയ്തു). എന്നാൽ പിന്നീട് ആരോഗ്യവാനായ ശേഷം
സലേഷ്യൻ വൈദീകനായിരുന്ന ഫാ.എൻറിക്കോയോട് താൻ ഈശോസഭയിലാണ് ചേരുവാൻ ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞപ്പോൾ തന്റെ തീരുമാനത്തെ പിൻതാങ്ങിയതിലൂടെ തന്റെ തീരുമാനത്തെ ബഹുമാനിക്കുകയായിരുന്നു അദ്ദേഹം ചെയ്തതെന്നും മാർപാപ്പ ഓർമിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group