അക്രമണം അവസാനിപ്പിക്കാൻ മ്യാൻമർ സൈന്യത്തോട് അപേക്ഷിച്ച് മെത്രാൻ സമിതി

സൈനിക അട്ടിമറിക്കെതിരെ പ്രതിഷേധം ശക്തമാകുന്ന മ്യാൻമറിൽ ആക്രമണം അവസാനിപ്പിക്കുവാനും സമാധാന സംഭാഷണമാരംഭിക്കുവാനും ആവശ്യപ്പെട്ട് രാജ്യത്തെ കത്തോലിക്കാ ബിഷപ്പുമാർ ‘പ്രസ്താവന ഇറക്കി. ആക്രമണങ്ങളിൽനിന്ന് വിട്ടുനിൽക്കാനും സംഭാഷണത്തിലൂടെ രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കുവാനും സമാധാന ചർച്ചയ്ക്ക് സൈന്യം തയ്യാറാകണമെന്ന’മെത്രാൻ സമിതി ആവശ്യപ്പെട്ടു.മൂന്നാഴ്ച്ചമുൻപ് രാജ്യത്ത് നടന്ന സൈനിക അട്ടിമറിക്ക് എതിരെ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ ലക്ഷക്കണക്കിനാൾക്കാർ ആണ് പങ്കെടുത്തത്. രാജ്യത്ത് സൈനിക ഭരണം അവസാനിപ്പിക്കണമെന്നും തിരഞ്ഞെടുക്കപ്പെട്ട നേതാവ് സാൻ സൂകിയെ മോചിപ്പിക്കണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെട്ടു. എന്നാൽ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കുന്ന ആളുകൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് മ്യാൻമർ സൈന്യം ഭീഷണിമുഴക്കിയിരുന്നു. എന്നാൽ ഭീഷണിയിൽ ഒന്നും വകവെയ്ക്കാതെയാണ് പ്രധാന നഗരമായ യാങ്കോണിൽ ലക്ഷകണക്കിന് പ്രക്ഷോഭകർ തടിച്ചുകൂടിയത്.തുടർന്ന് വൻസംഘർഷമാണ് പ്രദേശത്ത് ഉണ്ടായത്. ഇപ്പോഴും സംഘർഷഭരിതമായ മ്യാൻമറിൽ എത്രയും വേഗം സമാധാനം സ്ഥാപിക്കണമെന്ന് CBCM ആവശ്യപ്പെട്ടു. സമീപകാലത്തായി നടന്നതിൽവെച്ച് ഏറ്റവും വലിയ ഞെട്ടിക്കുന്ന സംഭവവികാസങ്ങളാണ് മ്യാന്മറിൽ നടക്കുന്നതെന്നും ഇതിന് എത്രയും വേഗം അറുതി വരുത്തിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം രാജ്യം നേരിടേണ്ടിവരുമെന്നും യാങ്കൂജിലെ CBCM പ്രസിഡണ്ട് കർദിനാൾ ചാൾസ് ബോ അഭിപ്രായപ്പെട്ടു. മ്യാൻമറിൽ സൈന്യം നടത്തിയ വെടിവെപ്പിൽ രക്തച്ചൊരിച്ചാൽ നടന്നതായും യുവാക്കൾ തെരുവിൽ മരിക്കുന്ന ഹൃദയ സ്പർശിയായ രംഗങ്ങൾക്ക് സാക്ഷി യാകേണ്ടി വന്നത് ഹൃദയ ഭേദകമാണെന്നും അദ്ദേഹം പറഞ്ഞു.രാജ്യം അനുരഞ്ജനപാതയിൽ മടങ്ങിവരുവാൻ വേണ്ടി ഈ നോമ്പുകാലത്തെ ഉപവാസ പ്രാർത്ഥനകളും പ്രവർത്തികളും മാറ്റിവെക്കുവാൻ രാജ്യത്തെ എല്ലാ വിശ്വാസികളോടും മെത്രാൻ ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group