വത്തിക്കാൻ: ബെനഡിക്ട് പതിനാറാമൻ മാർപാപ്പ വിശുദ്ധനാണെന്നും ഒരു വിശുദ്ധന്റെ മൃതസംസ്കാരത്തിൽ പങ്കെടുക്കാൻ ഭാഗ്യമുണ്ടായതായെന്നും സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ.
കത്തോലിക്കാ സഭയുടെ സാർവത്രിക ഭാവത്തെ ഉൾക്കൊള്ളുകയും ബഹുമാനിക്കുകയും ചെയ്ത പാപ്പായായിരുന്നു അദ്ദേഹം. സീറോ മലങ്കര സഭാ തലവനെ കർദിനാൾ സംഘത്തിൽ ആദ്യമായി ഉൾപ്പെടുത്തുന്നത് അദ്ദേഹമാണ്. വ്യത്യസ്ത സഭാപാരമ്പര്യങ്ങളെയെല്ലാം ആദരിക്കുകയും നിലനിർത്തുകയും ചെയ്യുകയാണ് കത്തോലിക്കാ സഭയുടെ രീതി.
വിശ്വസ്തനും വിവേകിയുമായ കാര്യസ്ഥനെപ്പോലെ തന്റെ സഭാശുശ്രൂഷ നിർവഹിച്ച പാപ്പാ ദൈവത്തിന്റെ മഹത്തായ ദാനമായിരുന്നു. വിശ്വാസത്തിന്റെ വലിയ ഉദാഹരണമായിരുന്നു അദ്ദേഹം. സ്ഥാനത്യാഗംപോലും അദ്ദേഹത്തിന്റെ വിശ്വാസസ്ഥൈര്യത്തിന്റെ അടയാളമായിരുന്നു. ഒരിക്കൽപ്പോലും പരാതിയോ പരിഭവമോ കൂടാതെ ദൈവത്തെ സ്നേഹിക്കുകയായിരുന്നു അദ്ദേഹത്തിനു ജീവിതം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group