യുദ്ധം അവസാനിപ്പിക്കാൻ എനിക്ക് കഴിയുന്നതെല്ലാം ഞാൻ ചെയ്യും’ – ഉക്രേനിയൻ മേജർ ആർച്ചുബിഷപ്പിനോട് മാർപാപ്പാ

ഉക്രൈനിലെ സംഘർഷം അവസാനിപ്പിക്കാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഫ്രാൻസിസ് മാർപാപ്പ ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ നേതാവ് മേജർ ആർച്ചുബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കിനെ അറിയിച്ചു.

റോമിലെ മേജർ ആർച്ചുബിഷപ്പിന്റെ സെക്രട്ടേറിയറ്റ് പ്രകാരം ഇന്നലെ ഉച്ച കഴിഞ്ഞ് ഉക്രേനിയൻ തലസ്ഥാനമായ കൈവിൽ ആസ്ഥാനത്തുള്ള മേജർ ആർച്ചുബിഷപ്പിനെ ഫോണിൽ വിളിച്ചാണ് പാപ്പാ ഇക്കാര്യം അറിയിച്ചത്.

“ജനങ്ങൾക്കിടയിൽ തുടരാനും ഏറ്റവും ആവശ്യമുള്ളവരെ സേവിക്കാനുമുള്ള ആർച്ചുബിഷപ്പിന്റെ തീരുമാനത്തെ മാർപാപ്പ പ്രശംസിച്ചു.

ആളുകൾക്ക് അഭയം നൽകുന്നതിനായി കൈവിലെ ഗ്രീക്ക് കാത്തലിക് കത്തീഡ്രൽ ഓഫ് റിസറെക്ഷന്റെ ബേസ്മെൻറ് പോലും ലഭ്യമാക്കി. ഫോൺ കോളിനിടെ, കൈവ് നഗരത്തിലെയും ഉക്രെയ്നിലുടനീളവും നടക്കുന്ന ആക്രമണങ്ങളിൽ പാപ്പാ ആശങ്ക അറിയിച്ചു.

മെഡിറ്ററേനിയൻ കടലിനു ചുറ്റുമുള്ള രാജ്യങ്ങളിൽ നിന്നുള്ള ബിഷപ്പുമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ആർച്ചുബിഷപ്പ് ഷെവ്ചുക്ക് ഇറ്റാലിയൻ നഗരമായ ഫ്ലോറൻസിലേക്ക് പോകേണ്ടതായിരുന്നു. എന്നാൽ ഫെബ്രുവരി 24 -ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉക്രെയ്നിലേക്ക് സൈനികരെ നിയോഗിച്ചതിനു ശേഷം, മേജർ ആർച്ചുബിഷപ്പ് തന്റെ യാത്ര റദ്ദാക്കുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group