കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കാവലാളായി ഇടുക്കിരുപത

ചെറുതോണി; ഇടുക്കി രൂപതയില്‍ ഇടവകകള്‍, സന്ന്യാസ സമൂഹങ്ങള്‍, സംഘടനകള്‍, പ്രസ്‌ നങ്ങള്‍ എന്നിവ വഴി നടത്തി വന്നിരുന്ന കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം “നിങ്ങളോടൊപ്പം” എന്ന ജീവകാരുണ്യ പദ്ധതിയിലൂടെ ഒരേ കുടക്കിഴില്‍ കൊണ്ടുവരുമെന്ന്‌ മോണ്‍. ജോസ്‌ പ്ലാച്ചിക്കല്‍ അറിയിച്ചു.വിവിധ സംഘടനകളും പ്രസ്ഥാനങ്ങളും പല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും രൂപതയില്‍ നടത്തുന്നുണ്ടെങ്കിലും ഇവയെല്ലാം ഏകോപിപ്പിച്ചാല്‍ കോവിഡിന്റെ രണ്ടാം “തരംഗത്തില്‍ കുറെക്കൂടി മെച്ചപ്പെട്ട പ്രവര്‍ത്ത നങ്ങള്‍ കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്ന തിരിച്ചറിവില്‍നിന്നാണ് ഇങ്ങനെയൊരു ആശയത്തിന് രൂപം കൊടുത്തതെന്നും മോണ്‍. ജോസ് പറഞ്ഞു.രൂപത, ഫൊറോന, ഇടവക എന്നി മൂന്നുതലങ്ങളിലായിട്ടാണ്‌ പ്രവര്‍ത്തനം നടത്തുന്നത്‌. രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലീക്കുന്നേല്‍ രക്ഷാധികാരി യും. മോണ്‍. ജോസി പ്ലാച്ചി ക്കല്‍, മോണ്‍. അബ്രാഹം , ഫാ. മാത്യൂ തടത്തില്‍, ഫാ. മാത്യൂ ഞവരക്കാട്ടു ഫാ സെബാസ്‌റ്റ്യന്‍ കൊച്ചൂപൂരയ്‌ ക്കല്‍, ഫാ. ജെയിംസ്‌ മാക്കിയി ല്‍, ബിനോയ്‌ മഠത്തില്‍, ടോമി കണ്ടത്തില്‍, ഡോ. സിസ്‌റ്റര്‍, സുഗുണ, സിസ്റ്റര്‍ ലിന്‍സി, സി റ്റർ ഷാന്റി ക്ലെയര്‍ എന്നിവര്‍ അംഗങ്ങളുമായ സെന്‍ട്രല്‍ കമ്മറ്റിയാണ് രൂപതാതലത്തില്‍ ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്‌.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group