വിരമിച്ചാൽ താൻ മാതൃരാജ്യമായ അർജന്റീനയിലോ, വത്തിക്കാനിലോ താമസിക്കില്ലെന്ന് വ്യക്തമാക്കി ഫ്രാൻസിസ് മാർപാപ്പ.റോമിലെ മെത്രാനായ തനിക്ക് ഇവിടെ ഏതെങ്കിലും പള്ളിയിൽ കുമ്പസാരം കേട്ട് കഴിയാനാണ് താൽപര്യമെന്നും സ്പാനിഷ് ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ 85 കാരനായ മാർപാപ്പ പറഞ്ഞു. ഉടൻ വിരമിക്കുന്നില്ല. എങ്കിലും അതിനോടു തുറന്ന സമീപനമാണ് തനിക്കുള്ളതെന്നും – മാർപാപ്പ പറഞ്ഞു.
കത്തോലിക്കാ സഭയിൽ 600 വർഷത്തിനിടെ ബനഡിക്ട് പതിനാറാമൻ മാർപാപ്പ മാത്രമേ വിരമിച്ചിട്ടുള്ളു. ആ തീരുമാനത്തെ വിമർശിക്കുന്നവർ അദ്ദേഹം തുടർന്നും മാർപാപ്പയുടെ വെള്ളവസ്ത്രം അണിയുന്നതിനെയും എതിർക്കുന്നുണ്ട്. വിരമിച്ച മാർപാപ്പ വത്തിക്കാനിൽ തുടരുന്നത് വിശ്വാസികളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയേക്കാമെന്നും, ബനഡിക്ട് മാർപാപ്പ വിശുദ്ധ മനുഷ്യനായതിനാൽ പ്രശ്നങ്ങളൊന്നുമില്ലെന്നും എന്നാൽ ഭാവിയിൽ മാർപാപ്പമാരുടെ വിരമിക്കൽ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും ഫ്രാൻസിസ്‍ മാർപാപ്പ പറഞ്ഞു. യുക്തമായ സമയത്ത് വിരമിക്കാൻ മടിയില്ല. ബ്യൂനസ് ഐറിസ് ആർച്ച്ബിഷപ്പായിരുന്നപ്പോൾ 2013 ൽ വിരമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നതായും പാപ്പാ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group