If Hindus visit churches for Christmas, there will be severe repercussions: Hindu organization threatens
ഗുവാഹത്തി: ക്രിസ്തുമസ് ദിനത്തിൽ ഹിന്ദുക്കൾ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ചാൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി തീവ്ര ഹിന്ദുത്വ സംഘടന ബജ്‌റംഗ്ദൾ രംഗത്ത്. ആസാമിലെ കാച്ചർ ജില്ലയിലെ ബജ്‌റംഗ്ദളിന്റെ ജില്ലാ ജനറൽ സെക്രട്ടറി മിഥു നാഥ് ആണ് ഭീഷണിയുമായി രംഗത്തെത്തിയത്. ‘ക്രിസ്മസ് ദിനത്തിൽ ഹിന്ദുക്കൾ പള്ളികളിൽ സന്ദർശിച്ചാൽ അവരെ ക്രൂരമായി മർദിക്കും. ഷില്ലോംഗിൽ അവർ അമ്പലങ്ങൾ അടച്ചു പൂട്ടിക്കുകയാണ്. എന്നിട്ടാണ് നമ്മൾ അവരോടൊപ്പം ആഘോഷിക്കുന്നത്. ഇത് തങ്ങൾ അനുവദിക്കില്ലെ’ന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ 26ലെ പ്രധാനവാർത്തകൾ ബജ്‌റംഗ്ദൾ ഗുണ്ടകൾ അത്തരം സ്ഥലങ്ങൾ (ക്രൈസ്തവ ദേവാലയങ്ങൾ) നശിപ്പിച്ചതായും അല്ലെങ്കിൽ അവരെ ആക്രമിച്ചതായുമായിരിക്കുമെന്നും അത് തങ്ങൾ കാര്യമാക്കുന്നില്ലായെന്നും അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞു. ഇതിന് മുൻപും ക്രിസ്തുമസിനോട് അനുബന്ധിച്ച് സംഘപരിവാർ സംഘടനകൾ ഭീഷണി മുഴക്കിയിട്ടുണ്ട്. സ്കൂളുകൾ നടത്തുന്ന ക്രിസ്മസ് ആഘോഷങ്ങളിൽ ഹിന്ദുക്കളായ കുട്ടികളെ പങ്കെടുപ്പിക്കരുതെന്നും അത്തരം ആഘോഷങ്ങൾക്കായി ഹൈന്ദവർ പണം നൽകരുതെന്നും ഹിന്ദു ജാഗരൺ മഞ്ച് (എച്ച്.ജെ.എം) എന്ന സംഘ്പരിവാർ സംഘടന ആവശ്യപ്പെട്ടിരിന്നു. സ്‌കൂളുകളിലെത്തിയാണ് അന്നു പ്രവർത്തകർ ഭീഷണി മുഴക്കിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group