കന്യാസ്ത്രീകൾ ഇല്ലായിരുന്നില്ലെങ്കിലോ???!!!

ഈ ചോദ്യം പലപ്പോഴും ഞാൻ ആയിരിക്കുന്ന പരിഷ്കൃതം എന്ന് അഭിമാനിക്കുന്ന ഇന്നത്തെ സമൂഹത്തോട് ചോദിക്കുന്ന ചോദ്യം ആണ്.സന്യാസം എന്നത് തോന്ന്യാസം ആണെന്നും ക്രൈസ്തവ സന്യാസത്തിനു ഇന്നത്തെ കാലത്ത് വില ഇല്ലെന്നും സന്യാസിനികൾക്ക് മാനസിക വിഭ്രാന്തി ആണെന്നും നാഴികയ്ക്ക് നാല്പത് വട്ടം പറയുന്ന മാധ്യമങ്ങളും ചില മുൻ സന്യാസിനികളും കുറെ സഭാ നവീകരണ വാദികളുടെയും നാട്ടിൽ ആണ് നമ്മൾ ജീവിക്കുന്നത്.
എന്നെങ്കിലും ഓർത്തിട്ടുണ്ടോ ഈ അമ്മമാർ ഇല്ലായിരുന്നെങ്കിൽ എന്ന്….???ഈ അമ്മമാർ ഇല്ലാത്ത ലോകവും സഭയും എങ്ങനെ ഇരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ….???
ഇല്ല… നമ്മൾ മനുഷ്യർ ചിന്തിക്കില്ല… കാരണം, നമ്മൾ മനുഷ്യരുടെ സ്വഭാവം ആണത്.ചുറ്റുപാടും കണ്ണോടിക്കുമ്പോൾ ആരാരും ഇല്ലാത്ത പുഴുവരിക്കുന്ന ഒരുപാട് ശരീരങ്ങളെ കഴുകി വൃത്തിയാക്കി മിനുക്കി എടുത്ത് ദൈവം മനുഷ്യന് കൊടുത്ത അതേ മഹത്വത്തോടെ നോക്കുന്ന അമ്മമാർ…ആർക്കും വേണ്ടാത്ത ഒരുപാട് അനാഥ ബാല്യങ്ങളെ സനാഥർ ആക്കി അമ്മയുടെയും അപ്പന്റെയും സ്നേഹം ഒരുപോലെ കൊടുക്കുന്ന മാതാക്കൾ…. മഹാ രോഗങ്ങളും പകർച്ചവ്യാധികളും മൂലം വീട്ടുകാർ ഉപേക്ഷിച്ചവരെ പൊന്നു പോലെ നോക്കുന്ന അമ്മമാർ…..ഒരായുസ്സ് മുഴുവൻ മക്കൾക്ക് വേണ്ടി ജീവിച്ചിട്ട് അവസാനം, ആ മക്കൾ പോലും ഉപേക്ഷിക്കുമ്പോൾ അവർക്ക് ആ മക്കളെക്കാൾ സ്നേഹം കൊടുക്കുന്ന അമ്മമാർ…. ഇനി ഇതെല്ലാം കണ്ടിട്ടും ഒരുപാട് പേർ പറയുന്നുണ്ട്, അതിനൊക്കെ അവർക്ക് ലാഭം കിട്ടുന്നുണ്ടെന്ന്…! ഒന്നു ചോദിക്കട്ടെ, അങ്ങനെ ലാഭം കിട്ടുന്ന ഇത്തരം മനുഷ്യരെ എന്തുകൊണ്ട് സ്വന്തം വീട്ടുകാർ നോക്കുന്നില്ല….
ക്രിസ്തു മനുഷ്യർക്ക് വേണ്ടി കുരിശിലേറിയത് അവന്റെ ലാഭത്തിനാണോ……???
അല്ല…. ഒരിക്കലും അല്ല… എല്ലാവരുടെയും രക്ഷയ്ക്ക്…..
അതെ, ഈ അമ്മമാരും ഇന്ന് പ്രവർത്തിക്കുന്നത് ക്രിസ്തുവിന്റെ രക്ഷണീയ കൃത്യം ഈ ലോകത്തിൽ തുടർന്നു കൊണ്ട് പോകുന്നതിനായിട്ടാണ്…..വിശുദ്ധ പൗലോസ് ശ്ലീഹാ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ ക്രിസ്തുവിന്റെ മരണത്തെ പറ്റി ഇത്തരത്തിൽ പറയുന്നുണ്ട് “നീതിമാനു വേണ്ടിപ്പോലും ആരെങ്കിലും മരിക്കുക പ്രയാസമാണ്‌. ഒരു പക്‌ഷേ ഒരു നല്ല മനുഷ്യനുവേണ്ടി മരിക്കാന്‍ വല്ലവരും തുനിഞ്ഞെന്നുവരാം.
എന്നാല്‍, നാം പാപികളായിരിക്കേ, ക്രിസ്‌തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു.” ( റോമാ 5, 7-8)
ഇനി ഇന്ന് സന്യാസത്തെ കുറ്റം പറയുകയും അതേസമയം തന്നെ ഈ വസ്ത്രം ഇടാതെ പൊതു സമൂഹത്തിൽ നിൽക്കാൻ സാധിക്കാത്ത കുറച്ചു പേർ അവിടെയും ഇവിടെയും പോയി ഈ അമ്മമാരെ കുറ്റം പറയുന്നു.. സഭയെ കുറ്റം പറയുന്നു… കുറച്ചു പേർ കൂടെ ചേർന്ന് അവരാണ് യഥാർത്ഥ സന്യാസിനി എന്ന് പറയുന്നു…
എന്നാൽ ഈ വിളി ഉപേക്ഷിച്ച് ഇവരൊക്കെ പോയത് എന്തിനാണ്..? മറ്റൊന്നുകൊണ്ടും അല്ല, ഇത്തരത്തിൽ സ്വയം മറന്നു മറ്റുള്ളവരെ പരിപാലിക്കാൻ, ശുശ്രൂഷ ചെയ്യാൻ അവർക്ക് സാധിക്കില്ല… അതാണല്ലോ, കാർ ഓടിക്കണം, കാർ വാങ്ങിക്കണം എന്നൊക്കെ പറഞ്ഞു ഇവരെ പോലുള്ളവർ പോയത്….
എന്തും ആകട്ടെ, ആദ്യമേ ചോദിച്ച ചോദ്യം അതെന്നും പ്രസക്തമാണ്…. ഒരു കത്തോലിക്കന്റെ ജീവിതത്തിൽ എന്നെങ്കിലും ഈ അമ്മമാരുടെ കരുതലും സാന്ത്വനവും പ്രാർത്ഥന കൊണ്ടുള്ള സംരക്ഷണവും കിട്ടിയിട്ടുണ്ടാകും. ഈ അമ്മമാരെയും ഇവരുടെ വിശുദ്ധമായ സമർപ്പിത ജീവിതത്തെയും കല്ലെറിയുന്നതിനു മുന്നേ ഈ ചോദ്യം നമ്മുടെ മനസ്സിൽ ഉണ്ടാകണം ” കന്യാസ്ത്രീകൾ ഇല്ലായിരുന്നില്ലെങ്കിലോ….??? ” കടപ്പാട്: Midhun Thomas

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join WhatsApp group