ജീവിതത്തിൽ മനുഷ്യനു മാർഗനിർദേശം കൂടിയേ തീരൂ. അത്തരം മാർഗനിർദേശം നൽകാൻ ഏറ്റവും യോഗ്യതയുള്ളതു ദൈവത്തിനാണ്. ദൈവം മാർഗനിർദേശം നൽകുന്നത് ദൈവവചനത്തിലൂടെയാണ്. നാം അജ്ഞരോ ബലഹീനരോ ആയിത്തീരുന്ന സമയത്ത് നമ്മെ ഉണര്‍ത്തുവാനും, ശക്തീകരിക്കുവാനും പ്രവര്‍ത്തിപ്പിക്കുവാനും ദൈവവചനത്തിനു സാധിക്കുന്നു. വചനം മനുഷ്യ ജീവിതങ്ങള്‍ക്ക് വഴികാട്ടിയാണ്. ദൈവത്തിൻറെ വചനം നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പാപത്തിന്റെ അവസ്ഥകളെ തുറന്നു കാണിക്കുകയും, നമ്മുടെ തെറ്റുകളെ തിരുത്തുകയും ചെയ്യുന്നു. ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്നും എന്തു ചെയ്യണമെന്നും എന്തായിത്തീരുമെന്നുമൊക്കെ വചനം വളരെ വ്യക്തമാക്കിത്തരുന്നു.
ദൈവവചനത്തിനു ശക്തിയുണ്ട്. ദൈവത്തിന്റെ വചനം മനുഷ്യന്റെ ഹൃദയാന്തരാളത്തിലേക്ക് തുളഞ്ഞ് ഇറങ്ങിയാൽ മനുഷ്യന്റെ ലക്ഷ്യങ്ങളേയും ആഗ്രഹങ്ങളേയും ഇച്ഛാശക്തിയേയും, വേര്‍തിരിക്കുവാൻ ദൈവവചനത്തിനു കഴിയും. ലോകത്തിൽ മനുഷ്യന് ഏറ്റവും കൂടുതൽ രൂപാന്തീകരണം നടന്നിട്ടുള്ളത് ദൈവത്തിന്റെ വചനത്തിൽ കൂടിയാണ്. വചനം വിശ്വസിച്ച് വായിച്ചാല്‍ പിന്നെ ഒന്നിനെക്കുറിച്ചും വ്യകുലപ്പെടേണ്ടി വരുന്നില്ല എന്നതാണ് സത്യം. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ദൈവത്തിന്റെ വചനത്തിൽ നിന്ന് ഉത്തരം കണ്ടെത്തുക. യേശു സാത്താൻ പരീക്ഷിക്കാൻ വന്നപ്പോൾ അകറ്റിയത് ദൈവത്തിന്റെ ശക്തിയാൽ ആണ്.
നാം പ്രകാശമായ ദൈവത്തിൻ വചനം അംഗീകരിക്കുന്നില്ലെങ്കിൽ, അത് അന്ധകാരത്തിൽ നടക്കുന്നതിൽ ചെന്ന് അവസാനിക്കും, അതായത്, പാപത്തിൽ. കാരണം ദൈവവചനം പരിശുദ്ധ മാർഗത്തിലുടെയുള്ള അനുദിന ജീവിതം നയിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ തരുന്നു. പഴയ നിയമത്തിലെ വിശ്വാസികളും ദൈവത്തിന്റെ വചനം മുലം ലഭിക്കുന്ന ബലത്തെ അനുഭവിച്ചു. ഭൂമിയിലെ ദൈവത്തിന്റെ സൃഷ്ടിയിൽ പോലും തിരുവചനത്തിന്റെ നിഴൽ കാണുവാൻ സാധിക്കും. നാം ഒരോരുത്തർക്കും സത്യവചനത്തെ ഹൃദയത്തിൽ സ്വീകരിക്കുന്നവരും അനുസരിക്കുന്നവരാകാം
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group