നല്ല സംഭാഷണം ഉണ്ടാവണമെങ്കിൽ നല്ല കേൾവിക്കാരനാകുക: മാർപാപ്പാ..

വത്തിക്കാൻ സിറ്റി: നല്ല സംഭാഷണം രൂപപ്പെടണമെങ്കിൽ നല്ല കേൾവിക്കാരൻ ആവാൻ ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ.

2022 -ലെ ലോക ആശയവിനിമയ ദിന സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ആശയവിനിമയത്തിലെ ഒഴിച്ചുകൂടാനാവാത്ത ആദ്യപടിയാണ് ശ്രവിക്കൽ. അത് സ്നേഹത്തിന്റെ ഒരു മാനമാണ്. ശ്രവണനിലവാരം, ആശയവിനിമയത്തിന്റെ വ്യാകരണത്തിൽ നിർണ്ണായകവും, യഥാർത്ഥ സംഭാഷണത്തിനുള്ള ഒരു വ്യവസ്ഥയുമാണ്” – പാപ്പാ പറഞ്ഞു.

ആളുകൾക്ക് പരസ്പരം കേൾക്കാനുള്ള കഴിവ് നഷ്ടപ്പെടുകയാണെന്നും അതേ സമയം ശ്രവിക്കുന്നത് പുതിയ ആശയവിനിമയ രീതികൾക്ക് വിധേയമായിക്കൊണ്ടിരിക്കു കയാണെന്നും മാർപാപ്പാ ചൂണ്ടിക്കാട്ടി.

മനുഷ്യന്റെ ആശയവിനിമയത്തിൽ ശ്രവിക്കൽ എപ്പോഴും അത്യന്താ പേക്ഷിത മാണെന്നും അദ്ദേഹം വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group